കരിയറിലെ ഉയർന്ന സ്കോറുമായി ട്രാവിസ് ഹെഡ്; ഒന്നാം ഏകദിനത്തിൽ ഇം​ഗ്ലണ്ടിനെ തകർത്ത് ഓസ്ട്രേലിയ

ഹെഡും ലബുഷെയ്നും ചേർന്ന പിരിയാത്ത നാലാം വിക്കറ്റിൽ 148 റൺസ് കൂട്ടിച്ചേർത്തു.

dot image

ഇം​ഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് ഏഴ് വിക്കറ്റ് തകർപ്പൻ ജയം. ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയും മാർനസ് ലബുഷെയ്നിന്റെ അർധ സെഞ്ച്വറിയുമാണ് ഓസ്ട്രേലിയയുടെ വിജയം അനായാസമാക്കിയത്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.4 ഓവറിൽ 315 റൺസിൽ ഓൾ ഔട്ടായി. മറുപടി പറഞ്ഞ ഓസ്ട്രേലിയ 44 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി.

നേരത്തെ ഓപണർ ബെൻ ഡക്കറ്റിന്റെ 95, വിൽ ജാക്സിന്റെ 62 തുടങ്ങിയ സ്കോറുകളാണ് ഇം​ഗ്ലണ്ടിനെ 300ന് മുകളിൽ റൺസെത്തിക്കാൻ സഹായിച്ചത്. ക്യാപ്റ്റൻ ഹാരി ബ്രൂക്ക് 39, ടോം ബെഥൽ 35 എന്നിങ്ങനെയും സ്കോർ ചെയ്തു. ഒരു ഘട്ടത്തിൽ ഒന്നിന് 168 എന്ന ശക്തമായ നിലയിലായിരുന്നു ഇം​ഗ്ലണ്ട്. എന്നാൽ പിന്നീട് സ്പിൻ കരുത്തിൽ ഓസീസ് ഇം​ഗ്ലണ്ടിനെ തളയ്ക്കുകയായിരുന്നു. ആദം സാംബയും ട്രാവി​സ് ഹെഡും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. മാർനസ് ലബുഷെയ്ൻ രണ്ട് വിക്കറ്റും സ്വന്തമാക്കി.

മറുപടി പറഞ്ഞ ഓസ്ട്രേലിയയ്ക്കായി ഓപണർ ട്രാവിസ് ഹെഡ് തുടക്കം മുതൽ തകർത്തടിച്ചു. 129 പന്തിൽ 20 ഫോറിന്റെയും അഞ്ച് സിക്സിന്റെയും സഹായത്തോടെ 154 റൺസുമായി ഹെഡ് പുറത്താകാതെ നിന്നു. ഹെഡിന്റെ ക​രിയറിലെ ഏറ്റവും ഉയർന്ന സ്കോർ കൂടിയാണിത്. ശക്തമായ പിന്തുണ നൽകിയ മാർനസ് ലബുഷെയ്ൻ പുറത്താകാതെ 61 പന്തിൽ ഏഴ് ഫോറും രണ്ട് സിക്സും ഉൾപ്പടെ 77 റൺസെടുത്തു.

ഹെഡും ലബുഷെയ്നും ചേർന്ന പിരിയാത്ത നാലാം വിക്കറ്റിൽ 148 റൺസ് കൂട്ടിച്ചേർത്തു. ഓസ്ട്രേലിയൻ നിരയിലെ മറ്റ് ബാറ്റർമാരായ സ്റ്റീവ് സ്മിത്ത്, കാമറൂൺ ​ഗ്രീൻ‌ എന്നിവർ 32 റൺസെടുത്തു പുറത്തായി. ക്യാപ്റ്റൻ മിച്ചൽ മാർഷിന് 10 റൺസ് മാത്രമാണ് നേടാനായത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us