ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. രണ്ടാം ഏകദിനത്തില്‍ 177 റണ്‍സിന്റെ വമ്പന്‍ വിജയത്തോടെയാണ് അഫ്ഗാന്‍ പരമ്പര പിടിച്ചെടുത്തത്. അഫ്ഗാന്‍ ഉയര്‍ത്തിയ 312 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയെ വെറും 134 റണ്‍സിന് പുറത്താക്കുകയായിരുന്നു.
ആദ്യം ബാറ്റുചെയ്ത അഫ്ഗാന് വേണ്ടി റഹ്മാനുള്ള ഗുർബാസ് സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. 110 പന്തില്‍ മൂന്ന് സിക്സും പത്ത് ബൗണ്ടറിയും സഹിതം 105 റണ്‍സാണ് ഗുര്‍ബാസ് അടിച്ചെടുത്തത്.
𝐇𝐔𝐍𝐃𝐑𝐄𝐃!!! 💯@RGurbaz_21 puts on a terrific batting performance and brings up his 7th ODI century to become the first Afghan batter to achieve this feat in the format. 🤩
— Afghanistan Cricket Board (@ACBofficials) September 20, 2024
Incredible knock, Gurbaz! 👏#AfghanAtalan | #AFGvSA | #GloriousNationVictoriousTeam pic.twitter.com/vRT3Rr8uEc
നിര്‍ണായക സെഞ്ച്വറി നേട്ടത്തിന് പിന്നാലെ വലിയ നേട്ടങ്ങളാണ് 22കാരനായ ഗുര്‍ബാസിനെ തേടിയെത്തിയിരിക്കുന്നത്. ഗുര്‍ബാസിന്റെ ഏഴാം ഏകദിന സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പിറന്നത്. ഇതോടെ 23 വയസ്സിന് മുന്‍പേ ഏഴ് ഏകദിന സെഞ്ച്വറി നേട്ടമെന്ന റെക്കോര്‍ഡില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിക്കൊപ്പം എത്തിയിരിക്കുകയാണ് ഗുര്‍ബാസ്.
ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരം ക്വിന്റണ്‍ ഡി കോക്കുമാണ് ഈ റെക്കോര്‍ഡില്‍ ഒന്നാമത്. ഇരുവരും 23 വയസ്സിന് മുന്‍പ് എട്ട് ഏകദിന സെഞ്ച്വറികളാണ് നേടിയിരുന്നത്.
സെഞ്ച്വറി നേടിയ റഹ്‌മാനുള്ള ഗുര്‍ബാസിനൊപ്പം അര്‍ദ്ധ സെഞ്ച്വറിയുമായി അസ്മത്തുള്ള ഒമര്‍സായിയും ബാറ്റിങ്ങില്‍ മിന്നിയപ്പോള്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി റാഷിദ് ഖാന്‍ ബൗളിങ്ങിലും തിളങ്ങി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിന് അഫ്ഗാന്‍ പട സ്വന്തമാക്കി.
ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിന് അഫ്ഗാന്‍ പരാജയപ്പെടുത്തിയിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒരു പരമ്പര അഫ്ഗാന്‍ വിജയിക്കുന്നത്.