സ്പിൻ മാന്ത്രികതയ്ക്ക് മാറ്റമില്ല; പഠാനെ ബൗൾഡാക്കി ഹർഭജന്റെ മാജിക് ബോൾ

സ്വന്തം വിക്കറ്റ് വീഴ്ത്തിയിട്ടും ഹർഭജനെ അഭിനന്ദിച്ചാണ് പഠാൻ ​ഗ്രൗണ്ട് വിട്ടത്

dot image

ലെജൻഡ്സ് ക്രിക്കറ്റ് ലീ​ഗിൽ ഇന്ത്യൻ മുൻ താരം ഇർഫാൻ പഠാനെ പുറത്താക്കിയ ഹർഭജൻ സിങ്ങിന്റെ ബൗളിം​ഗ് മികവ് സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുന്നു. ഇന്ത്യൻ മുൻ സ്പിന്നർ കൂടിയായ ഹർഭജൻ സിങ്ങിന്റെ അധികം ഉയരാതെ വന്ന പന്തിൽ ഇർഫാൻ പഠാൻ ക്ലീൻ ബൗൾഡാകുകയായിരുന്നു. ലെജൻഡ്സ് ക്രിക്കറ്റ് ലീ​​ഗിന്റെ ആദ്യ മത്സരത്തിലാണ് രസകരമായ വിക്കറ്റ് വീഴ്ച ഉണ്ടായത്.

കൊണാർക് സൂര്യാസ് ഒഡീഷ നായകൻ ഇർഫാൻ പഠാനെ മണിപാൽ ടൈ​ഗേഴ്സ് ക്യാപ്റ്റൻ ഹർഭജൻ സിങ് തന്റെ മാന്ത്രിക സ്പിന്നിൽ പുറത്താക്കി. പിന്നാലെ സ്വന്തം വിക്കറ്റ് വീഴ്ത്തിയിട്ടും ഹർഭജനെ അഭിനന്ദിച്ചാണ് പഠാൻ ​ഗ്രൗണ്ട് വിട്ടത്. മത്സരത്തിൽ കൊണാർക് സൂര്യാസ് ഒഡീഷ രണ്ട് റൺസിന് വിജയിച്ചു.

ആദ്യം ബാറ്റ് ചെയ്ത കൊണാർക് സൂര്യാസ് ഒഡീഷ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 104 റൺസെടുത്തു. 18 റൺസെടുത്ത ഇർഫാൻ പഠാൻ തന്നെയാണ് ഒഡീഷയുടെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിൽ മണിപാൽ ടൈ​ഗേഴ്സിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 102 റൺസെടുക്കാനെ സാധിച്ചുള്ളു. ഡാനിയേൽ ക്രിസ്റ്റ്യൻ 30 റൺസും ഒബുസ് പിനാർ 34 റൺസുമെടുത്തു.

dot image
To advertise here,contact us
dot image