ദുലീപ് ട്രോഫിയിൽ സഞ്ജുവിന്റെ ടീമിന് വമ്പൻ ജയം; പക്ഷേ ഫൈനൽ സാധ്യതയില്ല

നിലവിലത്തെ പോയിന്റ് ടേബിളിൽ ഒമ്പത് പോയിന്റോടെ റുതുരാജ് ഗെയ്ക്ക്‌വാദിന്റെ ഇന്ത്യ സിയാണ് ഒന്നാമത്

dot image

ദുലീപ് ട്രോഫിയിൽ വമ്പൻ ജയവുമായി സഞ്ജു സാംസൺ ഉൾപ്പെട്ട ഇന്ത്യ ഡി. ഇന്ത്യ ബി യ്ക്കെതിരായ മത്സരത്തിൽ 257 റൺസിന്റെ തകർപ്പൻ വിജയമാണ് ശ്രേയസ് അയ്യർ നായകനായ ഇന്ത്യ ഡി നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഡി ഒന്നാം ഇന്നിം​ഗ്സിൽ 349 റൺസെടുത്തു. ആദ്യ ഇന്നിം​ഗ്സിൽ ഇന്ത്യ ബിയുടെ മറുപടി 282 റൺസിൽ അവസാനിച്ചു. 67 റൺസിന്റെ ലീഡാണ് ഇന്ത്യ ഡി ആദ്യ ഇന്നിം​ഗ്സിൽ നേടിയത്. രണ്ടാം ഇന്നിം​ഗ്സിൽ ഇന്ത്യ ഡി 305 റൺസിൽ എല്ലാവരും പുറത്തായി. 373 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യ ബിയ്ക്ക് 115 റൺസ് മാത്രമാണ് നേടാനായത്.

മത്സരം വിജയിച്ചെങ്കിലും ഇന്ത്യ ഡിയ്ക്ക് ഫൈനൽ കളിക്കാൻ കഴിയില്ല. അതിന് കാരണം ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ ഡി പരാജയപ്പെട്ടിരുന്നുവെന്നതാണ്. നിലവിലത്തെ പോയിന്റ് ടേബിളിൽ ഒമ്പത് പോയിന്റോടെ റുതുരാജ് ഗെയ്ക്ക്‌വാദിന്റെ ഇന്ത്യ സിയാണ് ഒന്നാമത്. റുതുരാജിന്റെ ടീം ഫൈനൽ ഉറപ്പിച്ചുകഴിഞ്ഞു. ഏഴ് പോയിന്റുള്ള അഭിമന്യു ഈശ്വരന്റെ ഇന്ത്യ ബി രണ്ടാം സ്ഥാനത്താണ്. ആറ് പോയിന്റോടെ മായങ്ക് അ​ഗർവാൾ നയിക്കുന്ന ഇന്ത്യ എയാണ് മൂന്നാം സ്ഥാനത്ത്.

ദുലീപ് ട്രോഫി ഫൈനൽ കളിക്കുന്ന രണ്ടാമത്തെ ടീമാകാൻ ഇന്ത്യ എയുടെ പോരാട്ടം നടക്കുകയാണ്. ഇന്ത്യ സിയ്ക്കെതിരെ ഇന്ന് അവസാനിക്കുന്ന മത്സരത്തിൽ സമനില നേടിയാൽ ഇന്ത്യ എയ്ക്ക് ഫൈനലിൽ കടക്കാം. ഇന്ത്യ എയ്ക്കെതിരെ നാലാം ഇന്നിം​ഗ്സിൽ വിജയിക്കാൻ ഇന്ത്യ സിയ്ക്ക് 350 റൺസ് വേണം. രണ്ട് സെഷൻ പിന്നിടുമ്പോൾ ഇന്ത്യ സി മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തിട്ടുണ്ട്. ഇന്ത്യ സി മത്സരം വിജയിച്ചാൽ ഇന്ത്യ എ പുറത്താകുകയും രണ്ടാം സ്ഥാനക്കാരായി ഇന്ത്യ ബി ഫൈനലിൽ പ്രവേശിക്കുകയും ചെയ്യും.

dot image
To advertise here,contact us
dot image