ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഒന്നാം ടെസ്റ്റിനിടെ ഉണ്ടായ വിരാട് കോഹ്‍ലി-ഷാക്കിബ് അൽ ഹസൻ പരാമർശങ്ങളിൽ പ്രതികരണവുമായി ശ്രീലങ്കൻ മുൻ താരം ലസിത് മലിംഗ. മത്സരത്തിനിടെ വിരാട് കോഹ്‍ലിക്കെതിരെ തുടർച്ചയായി യോർക്കറുകൾ എറിയാൻ ഷാക്കിബ് ശ്രമിച്ചിരുന്നു. പിന്നാലെ 'ഇതെന്താ മലിംഗയെപ്പോലെ പന്തെറിയാനാണോ നിന്റെ ശ്രമം?' എന്നായിരുന്നു ഷാക്കിബിനോട് വിരാട് കോഹ്‍ലിയുടെ ചോദ്യം. സ്റ്റമ്പ് മൈക്ക് കോഹ്‍ലിയുടെ ചോദ്യത്തിന്റെ ശബ്ദം പിടിച്ചെടുത്തിരുന്നു. പിന്നാലെ പ്രതികരണവുമായെത്തിയ ലസിത് മലിംഗ, ഷാക്കിബിനെ അഭിനന്ദിച്ചരിക്കുകയാണ്. 'നന്നായിരിക്കുന്നു സഹോദരാ…' എന്നാണ് മലിംഗയുടെ വാക്കുകൾ.
ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ മികച്ച പ്രകടടനം നടത്താൻ ഇന്ത്യൻ ഇതിഹാസ താരം വിരാട് കോഹ്‍ലിക്ക് കഴിഞ്ഞതുമില്ല. രണ്ട് ഇന്നിംഗ്സിലായി 23 റൺസ് മാത്രമാണ് വിരാട് കോഹ്‍ലിക്ക് നേടാനായത്. സൂപ്പർ താരത്തിന്റെ പ്രകടനത്തിൽ ആരാധകരും ആശങ്കയിലാണ്. 2024ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതുവരെ ഒരു അർധ സെഞ്ച്വറി മാത്രമാണ് കോഹ്‍ലിക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്.
Niyamai malli🤣🫶 https://t.co/heeEK48QRP
— Lasith Malinga (@malinga_ninety9) September 21, 2024
അതിനിടെ ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്കാണ് മേൽക്കൈ. മൂന്നാം ദിവസത്തെ മത്സരം വെളിച്ചക്കുറവിനെ തുടർന്ന് നേരത്തെ അവസാനിപ്പിച്ചപ്പോൾ രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് നാല് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തിരുന്നു. രണ്ടാം ഇന്നിംഗ്സിൽ റിഷഭ് പന്തിന്റെയും ശുഭ്മൻ ഗില്ലിന്റെയും സെഞ്ച്വറി മികവിൽ ഇന്ത്യ നാലിന് 287 റൺസെന്ന സ്കോർ നേടി ഡിക്ലയർ ചെയ്തു. 515 റൺസാണ് ബംഗ്ലാദേശിന്റെ വിജയലക്ഷ്യം.