ഗോൾ നില മാറിമറിഞ്ഞു; ഒടുവിൽ വിജയം സ്വന്തമാക്കി മോഹൻ ബഗാൻ

ഇന്ത്യൻ സൂപ്പർ ലീ​ഗ് സീസണിലെ ആദ്യ വിജയവുമായി മോഹ​ൻ ബ​ഗാൻ സൂപ്പർ ജയന്റ്സ്.

dot image

ഇന്ത്യൻ സൂപ്പർ ലീ​ഗ് സീസണിലെ ആദ്യ വിജയവുമായി മോഹ​ൻ ബ​ഗാൻ സൂപ്പർ ജയന്റ്സ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് നിലവിലെ ഐഎസ്എൽ, ഡ്യൂറൻഡ് കപ്പ് റണ്ണേഴ്സ് അപ്പ് പരാജപ്പെടുത്തിയത്. ഡ്യൂറൻഡ് കപ്പ് ഫൈനലിൽ മോഹൻ ബഗാനെ തോൽപ്പിച്ച് കിരീടമുയർത്തിയ നോർത്ത് ഈസ്റ്റ് കൊൽക്കത്തയുടെ മണ്ണിൽ ഒരിക്കൽകൂടി വിജയം ആവർത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ മാറിമറിഞ്ഞ മത്സരഫലം ഒടുവിൽ നോർത്ത് ഈസ്റ്റിന് എതിരായി.

നാലാം മിനിറ്റിൽ നോർത്ത് ഈസ്റ്റാണ് മത്സരത്തിൽ മുന്നിലെത്തിയത്. മുഹമ്മദ് അലി ബെമാമർ നോർത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചു. മിനിറ്റുകൾക്കകം മോഹൻ ബ​ഗാൻ തിരിച്ചടിച്ചു. ദീപേന്ദു ബിശ്വാസ് ആണ് സമനില ​ഗോൾ നേടിയത്. 24-ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് വീണ്ടും മുന്നിലെത്തി. അലാഡിൻ അജറൈയാണ് ​വലചലിപ്പിച്ചത്. ആദ്യ പകുതിയിൽ 2-1ന് നോർത്ത് ഈസ്റ്റ് ലീഡ് ചെയ്തു.

രണ്ടാം പകുതിയിൽ 61-ാം മിനിറ്റിൽ മോഹൻ ബ​ഗാൻ വീണ്ടും സമനില പിടിച്ചു. ഇത്തവണ സുഭാശിഷ് ബോസാണ് പന്ത് വലയിലാക്കിയത്. പിന്നാലെ തുടർച്ചയായ ആക്രമണങ്ങളുമായി മോഹൻ ബ​ഗാൻ വിജയത്തിനായി പോരാടി. ഒടുവിൽ 87-ാം മിനിറ്റിൽ ജേസൺ കമ്മിങ്സിലൂടെ ബഗാൻ വിജയ​ഗോൾ നേടി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us