അന്ന് സെലക്ടർമാരെ കോമാളിക്കൂട്ടമെന്ന് വിളിച്ച 83 ലോകകപ്പ് ഹീറോ, ഇന്ത്യൻ ക്രിക്കറ്റിലെ ജിമ്മി

സെലക്ടർമാരെ ഒരു കൂട്ടം കോമാളികളെന്ന് വിളിച്ചതായിരുന്നു അമർനാഥിന്റെ കരിയറിലെ ഏറ്റവും വിവാദമായ പ്രസ്താവനകളിലൊന്ന്.

dot image

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരവും 1983 ലോകകപ്പ് ജേതാവുമായ മൊഹീന്ദർ അമർനാഥിന് 74 വയസ് തികയുകയാണ്. 1983 ലെ ലോകകപ്പ് കപിലും ചെകുത്താൻമാരും ലോർഡ്സിലെ ബാൽക്കണിയിൽ നിന്നുയർത്തുമ്പോൾ, ഫൈനലിലെലും സെമി ഫൈനലിലെയും മാൻ ഓഫ് ദി മാച്ചായിരുന്നു മൊഹീന്ദർ അമർനാഥ്. സെമിയിൽ ഇം​ഗ്ലണ്ടിനെതിരെ 2 വിക്കറ്റുകളും 46 റൺസും നേടിയ അമർനാഥ് ഫൈനലിൽ 26 റൺസ് നേടുകയും 7 ഓവറിൽ 12 റൺസ് വഴങ്ങി 3 വിക്കറ്റുകളാണ് നേടിയത്. വിൻഡീസിനെ 140 റൺസിന് ചുരുട്ടിക്കൂട്ടാൻ ഈ പ്രകടനം നിർണായകമായി.


സെലക്ടർമാരെ ഒരു കൂട്ടം കോമാളികളെന്ന് വിളിച്ചതായിരുന്നു അമർനാഥിന്റെ കരിയറിലെ ഏറ്റവും വിവാദമായ പ്രസ്താവനകളിലൊന്ന്. 1988 ലായിരുന്നു ആ സംഭവം നടന്നത്. അമർനാഥിനെ ടീമിൽ നിന്ന് പുറത്താക്കിയപ്പോഴായിരുന്നു ആ സമയത്തെ ബിസിസിഐ പ്രസിഡന്റായിരുന്ന രാജ് സിങ് ദും​ഗാർപ്പൂരിനെയും സംഘത്തെയും ഇങ്ങനെ വിശേഷിപ്പിച്ചുകൊണ്ട് മൊഹീന്ദർ അമർനാഥ് രം​ഗത്തെത്തിയത്. 80 കളിലെ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും കുപ്രസിദ്ധമായ സംഭവങ്ങളിലൊന്നായിരുന്നു അത്.

ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് അതികായൻമാരുടെ പോരാട്ടം കൂടിയായിരുന്നു അത്. സെലക്ടർമാർക്കു നേരെയുള്ള ഈ വിമർശനം അമർനാഥിന്റെ കരിയറിനെ തന്നെ സാരമായി ബാധിച്ചു എന്ന് പറയാം. ദും​ഗാർപ്പൂർ സെലക്ടർമാരുടെ ചെയർമാനായി നിൽക്കുന്ന സമയമായിരുന്നു അത്. തന്റെ അധികാരത്തിനു നേരെയുള്ള വെല്ലുവിളിയായിട്ടായിരുന്നു അദ്ദേഹം അമർനാഥിന്റെ ആ പരാമർശത്തെ കണ്ടത്. 83 ലോകകപ്പ് ഹീറോ ആയിരുന്നിട്ടും ആ കാലയളവിലെല്ലാം പല സമയത്തായി ഇന്ത്യൻ ടീമിൽ നിന്ന് തഴയപ്പെട്ടിട്ടുണ്ട് അമർനാഥ്. ഇന്ത്യൻ ക്രിക്കറ്റിലെ രാഷ്ട്രീയത്തിനെക്കുറിച്ചും ഫേവറിറ്റിസത്തിനെക്കുറിച്ചും ആഞ്ഞടിക്കാൻ അമർനാഥിനെ പ്രേരിപ്പിച്ചത് ഈയൊരു തഴയൽ നൽകിയ നിരാശ തന്നെയായിരുന്നു. അമർനാഥിന്റെ കോമാളിക്കൂട്ടം പരാമർശം ആ സമയത്തെ പത്രത്തലക്കെട്ടുകളിൽ വലിയ പ്രാധാന്യത്തോടെ തന്നെ സ്ഥാനം പിടിച്ചു.

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ നായകനായ ലാല അമർനാഥിന്റെ മകനാണ് മൊഹീന്ദർ അമർനാഥ്. ജിമ്മി എന്ന വിളിപ്പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. 69 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 11 സെഞ്ച്വറികളും 24 ഫിഫ്റ്റികളുമായി 4378 റൺസാണ് അദ്ദേഹത്തിന്റെ ടെസ്റ്റ് മത്സരങ്ങളിലെ സമ്പാദ്യം. ഇന്ത്യയ്ക്കായി 85 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us