ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ പിന്തുണച്ച് രവിചന്ദ്രന്‍ അശ്വിന്‍. ഇന്ത്യന്‍ ടീമിലെ ഏറ്റവും ശാരീരികക്ഷമതയുള്ള താരം വിരാട് കോഹ്‌ലിയല്ല താനാണെന്ന ബുംറയുടെ അവകാശവാദം വിവാദമായിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നര്‍.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ കോഹിനൂര്‍ രത്‌നമെന്ന് ബുംറയെ വിശേഷിപ്പിച്ച അശ്വിന്‍ ബുംറ പറയുന്നത് അംഗീകരിക്കണമെന്നും പറഞ്ഞു. തന്റെ യുട്യൂബ് ചാനലായ ആഷ് കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍. ഈ ചര്‍ച്ചയിലും വലിയ വിവാദമുണ്ടാക്കരുതെന്ന് അശ്വിന്‍ ആരാധകരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
"Bumrah Indian cricket ka crowned jewel hai
— Shivani (@meme_ki_diwani) September 23, 2024
Woh jo bolna chah rha hai usko bolne do yaar"
Ash anna on that fittest cricketer remark and "clown crying" about that😹 pic.twitter.com/Y7u4QI17qo
'ജസ്പ്രീത് ബുംറ മികച്ച ഫാസ്റ്റ് ബൗളറാണ്. അദ്ദേഹം നല്ല വേഗത്തില്‍ പന്തെറിയുകയും കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ മികച്ച താരവും അദ്ദേഹമാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ കിരീടത്തിലെ കോഹിനൂര്‍ രത്‌നമാണ് ബുംറ. എന്തുവേണമെങ്കിലും അദ്ദേഹം പറയട്ടെ. അത് അംഗീകരിക്കുക', അശ്വിന്‍ പറഞ്ഞു.
'ബുംറയ്ക്ക് പരിക്കേറ്റാല്‍ അദ്ദേഹം എങ്ങനെ ഫിറ്റാകുമെന്ന് ആളുകള്‍ പറയും. ടിപ്പര്‍ ലോറിയും മേഴ്‌സിഡസ് ബെന്‍സും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. വില കൂടിയ കാറായതുകൊണ്ട് ബെന്‍സിനെ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. പക്ഷേ ടിപ്പര്‍ ലോറി അങ്ങനെയല്ല, ടിപ്പര്‍ ലോറിക്ക് വിശ്രമമില്ലാതെ ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിവരും. ടിപ്പര്‍ ലോറി പോലെയാണ് ഫാസ്റ്റ് ബൗളര്‍. ചിലപ്പോള്‍ അത് തകര്‍ന്നേക്കാം. ഒരുപാട് സമ്മര്‍ദ്ദത്തിന് ശേഷവും ബുംറ മണിക്കൂറില്‍ 145 കിലോമീറ്റര്‍ ദൂരം പന്തെറിയുന്നുണ്ട്. അദ്ദേഹത്തിനും കുറച്ച് ക്രെഡിറ്റ് നല്‍കണം', അശ്വിന്‍ അഭിപ്രായപ്പെട്ടു.
ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായിരുന്നു ഇന്ത്യന്‍ ടീമില്‍ മികച്ച ഫിറ്റ്‌നസുള്ളത് ആര്‍ക്കാണെന്ന ചോദ്യത്തിനുള്ള ജസ്പ്രീത് ബുംറയുടെ മറുപടി വിവാദമായത്. 'ആരുടെ പേര് പറയാനാണ് നിങ്ങള്‍ കാത്തിരിക്കുന്നതെന്ന് എനിക്കറിയാം. പക്ഷേ ഞാന്‍ വിരാട് കോഹ്‌ലിയെ തിരഞ്ഞെടുക്കില്ല. ഇന്ത്യന്‍ ടീമിലെ ഏറ്റവും ഫിറ്റസ്റ്റ് ആയ കളിക്കാരന്‍ ഞാന്‍ തന്നെയാണ്. ഞാന്‍ ഒരു ഫാസ്റ്റ് ബൗളറാണ്. ടീമില്‍ ഒരുപാട് നാളായി കളിക്കുന്നത താരമാണ്. കോഹ്‌ലിക്കും ഫിറ്റ്‌നസ് ഉണ്ട്. എന്നാല്‍ അദ്ദേഹത്തേക്കാള്‍ ഫിറ്റായ താരം ഞാന്‍ തന്നെയാണ്', എന്നായിരുന്നു ബുംറയുടെ മറുപടി.