അവൻ അലസനല്ല, മുന്നോട്ട് പോവുന്നതിനെക്കുറിച്ച് എപ്പോഴും ചിന്തിക്കുന്നു; ജയ്സ്വാളിനെ വാഴ്ത്തി അശ്വിൻ

മികച്ച പ്രകടനത്തോടെ ഇന്ത്യയുടെ ഏകദിന ടീമിലേക്കും എത്തിപ്പെടുകയാണ് ജയ്സ്വാളിന് മുന്നിലുള്ള ലക്ഷ്യം.

dot image

ഇന്ത്യൻ ക്രിക്കറ്റ് യുവതാരം യശസ്വി ജയ്സ്വാളിനെ പ്രശംസിച്ച് ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ. 'യശസ്വി ജയ്സ്വാൾ ഒരു നിഷ്കളങ്കനായ വ്യക്തി മാത്രമല്ല. മുന്നോട്ടുപോകുന്നതിനെക്കുറിച്ച് ജയ്സ്വാൾ എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കും. ഞാൻ നിങ്ങളോട് പറയുന്നു. ജയ്സ്വാൾ ഒരു അലസനായ താരമല്ല. ജയ്സ്വാൾ ഒരു ചെറിയ പയ്യനാണ്. അവൻ ഒരുപാട് കഠിനാദ്ധ്വാനം ചെയ്യുന്നു. ' രവിചന്ദ്രൻ അശ്വിന്റെ തന്റെ യുട്യൂബ് ചാനലിൽ അഭിപ്രായപ്പെട്ടത് ഇങ്ങനെ.

'ബം​ഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിം​ഗ്സിൽ ജയ്സ്വാൾ നന്നായി കളിച്ചു. ഇന്ത്യ പ്രതിസന്ധിയിലായിരുന്നപ്പോൾ ജയ്സ്വാൾ നിർണായകമായ കൂട്ടുകെട്ടുകൾ ഉണ്ടാക്കി. സ്ലിപ്പിൽ ഫീൽഡിങ്ങിലും ജയ്സ്വാൾ ഏറെ മികച്ച പ്രകടനം പുറത്തെടുത്തു. അതിൽ യാതൊരു സംശയവുമില്ല.' അശ്വിൻ വ്യക്തമാക്കി.

ഇന്ത്യയ്ക്കായി 10 ടെസ്റ്റുകളും 23 ട്വന്റി 20 മത്സരങ്ങളുമാണ് ജയ്സ്വാൾ കളിച്ചിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ രണ്ട് ഇരട്ട സെഞ്ച്വറികളടക്കം 1,000 ത്തിലധികം റൺസ് കണ്ടെത്താൻ ജയ്സ്വാളിന് കഴിഞ്ഞു. ട്വന്റി 20യിൽ 23 മത്സരങ്ങളിൽ നിന്ന് 723 റൺസാണ് ജയ്സ്വാളിന്റെ സമ്പാദ്യം. മികച്ച പ്രകടനത്തോടെ ഇന്ത്യയുടെ ഏകദിന ടീമിലേക്കും എത്തിപ്പെടുകയാണ് ജയ്സ്വാളിന് മുന്നിലുള്ള ലക്ഷ്യം.

dot image
To advertise here,contact us
dot image