ഇന്ത്യൻ ക്രിക്കറ്റിന്റെ അടുത്ത ആഭ്യന്തര ടൂർണമെന്റായ ഇറാനി ട്രോഫിയ്ക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യയുടെ ടീമിനെ പ്രഖ്യാപിച്ചു. റുതുരാജ് ഗെയ്ക്ക്‌വാദാണ് ടീമിന്റെ ക്യാപ്റ്റന്‍. അഭിമന്യു ഈശ്വരൻ ഉപനായകനാകും. ദുലീപ് ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയിട്ടും മലയാളി താരം സഞ്ജു സാംസണ് റെസ്റ്റ് ഓഫ് ഇന്ത്യയുടെ ടീമിൽ ഇടമില്ല. ഇഷാൻ കിഷനാണ് വിക്കറ്റ് കീപ്പർ.
കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫി ചാംപ്യന്മാരായ മുംബൈയുമായാണ് റെസ്റ്റ് ഓഫ് ഇന്ത്യയുടെ മത്സരം നടക്കുക. ഒക്ടോബര്‍ 1 മുതല്‍ അഞ്ച് വരെ ലഖ്‌നൗവിലാണ് മത്സരം. മുംബൈയെ രഞ്ജി ചാംപ്യന്മാരാക്കിയ അജിൻക്യ രഹാനെ തന്നെയാണ് ഇറാനി ട്രോഫിയിലും ടീമിനെ നയിക്കുന്നത്. ശ്രേയസ് അയ്യരും ഷാർദുൽ താക്കൂറും പൃഥി ഷായും മുംബൈ ടീമിലുണ്ട്.
റെസ്റ്റ് ഓഫ് ഇന്ത്യ ടീം: റുതുരാജ് ഗെയ്ക്ക്‌വാദ് (ക്യാപ്റ്റൻ), അഭിമന്യു ഈശ്വരൻ (വൈസ് ക്യാപ്റ്റൻ), ബി സായി സുദർശൻ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷാൻ (വിക്കറ്റ് കീപ്പർ), മാനവ് സുത്താർ, സർനാഷ് ജെയിൻ, പ്രസീദ് കൃഷ്ണ, മുകേഷ് കുമാർ, യാഷ് ദയാൽ, റിക്കി ഭൂയി, ശാശ്വത് റാവത്ത്, ഖലീൽ അഹമ്മദ്, രാഹുൽ ചഹർ.
മുംബൈ ടീം: അജിൻക്യ രഹാനെ (ക്യാപ്റ്റൻ), പൃഥി ഷാ, ആയുഷ് മാത്രെ, മുഷീർ ഖാൻ, സർഫ്രാസ് ഖാൻ, ശ്രേയസ് അയ്യർ, സിദ്ദേഷ് ലാഡ്, സൂര്യനഷ് ഷെഡ്ജ്, ഹാർദിക് താമോർ (വിക്കറ്റ് കീപ്പർ), സിദാന്ത് ആഡ്ഹാത്രാവു (വിക്കറ്റ് കീപ്പർ), ഷംസ് മുലാനി, തനൂഷ് കോട്യാൻ, ഹിമൻഷു സിങ്, ഷാർദൂൽ താക്കൂർ, മൊഹിത് അവാസ്തി, മുഹമ്മദ് ജുനീദ് ഖാൻ, റോയ്സ്റ്റൺ ഡയാസ്.