ബുംറ എല്ലാ ഫോര്‍മാറ്റിലേയും മികച്ച ബൗളര്‍, അദ്ദേഹത്തെ നേരിടുന്നത് എപ്പോഴും വെല്ലുവിളി: സ്മിത്ത്

നവംബറില്‍ ആരംഭിക്കുന്ന ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായാണ് ഓസീസ് ക്യാപ്റ്റന്റെ പ്രതികരണം.

dot image

ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയന്‍ റെഡ് ബോള്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. നിലവില്‍ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലെയും മികച്ച ബൗളറാണെന്നാണ് ബുംറയെ സ്റ്റീവ് സ്മിത്ത് വിശേഷിപ്പിച്ചത്. നവംബറില്‍ ആരംഭിക്കുന്ന ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായാണ് ഓസീസ് ക്യാപ്റ്റന്റെ പ്രതികരണം.

'ബുംറയെ ഞാന്‍ പുതിയതോ പഴയതോ ആയ പന്തുകൊണ്ട് നേരിട്ടാലും അദ്ദേഹം ഒരു മികച്ച ബൗളറാണ്. വളരെ കഴിവുള്ള താരം. മൂന്ന് ഫോര്‍മാറ്റുകളിലും മികച്ച ഫാസ്റ്റ് ബൗളര്‍. അദ്ദേഹത്തിനെതിരെ ബാറ്റ് ചെയ്യുന്നത് എപ്പോഴും വെല്ലുവിളിയാണ്', സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സ്റ്റീവ് സ്മിത്ത് പറഞ്ഞു.

നവംബര്‍ 22ന് ആരംഭിക്കുന്ന ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയുടെ വജ്രായുധമാണ് ബുംറ. 2024 ഐസിസി ടി20 ലോകകപ്പില്‍ 15 വിക്കറ്റ് വീഴ്ത്തിയ ബുംറ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുത്തതും ബുംറയെയാണ്. ബംഗ്ലാദേശിനെതിരെ ഇക്കഴിഞ്ഞ ഒന്നാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റും താരം വീഴ്ത്തിയിരുന്നു. ഇതോടെ 400 അന്താരാഷ്ട്ര ക്രിക്കറ്റില്‍ 400 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിടാനും 30കാരന് സാധിച്ചു.

dot image
To advertise here,contact us
dot image