സ്റ്റേഡിയത്തിലെ സ്ക്രീനില്‍ ആ ക്യാച്ച് കൈവിടുന്നത് കുറേ തവണ നോക്കി നിന്നു, എന്റെ വിരമിക്കൽ തീരുമാനിച്ചു!

ടെസ്റ്റ് ക്രിക്കറ്റിൽ 100 ടെസ്റ്റുകള്‍ കളിക്കുന്ന രണ്ടാമത്തെ മാത്രം വിക്കറ്റ് കീപ്പറെന്ന ചരിത്രനേട്ടത്തിന് നാല് ടെസ്റ്റുകള്‍ മാത്രം ബാക്കി നിൽക്കെയായിരുന്നു ​ഗിൽക്രിസ്റ്റിന്റെ അപ്രതീക്ഷിത വിരമിക്കൽ ഉണ്ടായത്.

dot image

ഇന്ത്യൻ ബാറ്റർ വി വി എസ് ലക്ഷ്മണിന്റെ ക്യാച്ച് കൈവിട്ടതാണ് തന്റെ അപ്രതീക്ഷിത വിരമിക്കലിന് കാരണമായതെന്ന് വെളിപ്പെടുത്തി ഓസ്ട്രേലിയൻ മുൻ താരം ആദം​ ​ഗിൽക്രിസ്റ്റ്. ടെസ്റ്റ് ക്രിക്കറ്റിൽ 100 ടെസ്റ്റുകള്‍ കളിക്കുന്ന രണ്ടാമത്തെ മാത്രം വിക്കറ്റ് കീപ്പറെന്ന ചരിത്രനേട്ടത്തിന് നാല് ടെസ്റ്റുകള്‍ മാത്രം ബാക്കി നിൽക്കെയായിരുന്നു ​ഗിൽക്രിസ്റ്റിന്റെ അപ്രതീക്ഷിത വിരമിക്കൽ ഉണ്ടായത്. ക്ലബ് പ്രെയറി ഫയർ പോഡ്‌കാസ്റ്റിലായിരുന്നു ഓസ്ട്രേലിയൻ മുൻ താരം ആ സംഭവം ഓര്‍ത്തെടുത്തത്.

2008ല്‍ ഇന്ത്യക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റിനൊടുവിലായിരുന്നു ഗില്‍ക്രിസ്റ്റ് വിരമിക്കൽ പ്രഖ്യാപിച്ചത്. 'സ്റ്റേഡിയത്തിലെ വലിയ സ്ക്രീനില്‍ ആ ക്യാച്ച് കൈവിടുന്നത് ഞാന്‍ കുറേതവണ നോക്കി നിന്നു. ക്രിക്കറ്റിൽ എന്റെ സമയം അവസാനിച്ചെന്ന് ആ നിമിഷം ഞാന്‍ തീരുമാനിച്ചു. അപ്പോള്‍ തന്നെ അടുത്ത് നില്‍ക്കുകയായിരുന്ന മാത്യു ഹെയ്ഡനോട് ഞാന്‍ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചു. വിരമിക്കാനുള്ള സമയമായെന്ന തിരിച്ചറിവായിരുന്നു ആ ക്യാച്ച് കൈവിട്ട സംഭവം. എന്നാല്‍ ഹെയ്ഡന്‍ എന്നോട് പറഞ്ഞത്, വിട്ടുകളയൂ, ഇതാദ്യമായല്ലലോ ഒരു ക്യാച്ച് കൈവിടുന്നത് എന്നാണ്. ഇത് കൈവിട്ടുപോകുന്ന അവസാനത്തെ ക്യാച്ചും ആയിരിക്കില്ല. ഇതൊന്നും കാര്യമാക്കേണ്ടതില്ലെന്നും ഹെയ്ഡന്‍ സമാധാനിപ്പിച്ചു. എങ്കിലും ആ നിമിഷം ഞാന്‍ വിരമിക്കൽ തീരുമാനിച്ചിരുന്നു. എന്‍റെ മനസില്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയോ അതിന് പിന്നാലെ ഇന്ത്യൻ പരമ്പരയിൽ കളിക്കാനിരുന്ന നൂറാം ടെസ്റ്റോ ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു തീരുമാനമെടുത്തതില്‍ പിന്നീടൊരിക്കലും എനിക്ക് ദു:ഖിക്കേണ്ടി വന്നിട്ടുമില്ല.' ​ഗിൽക്രിസ്റ്റ് തന്റെ കരിയർ വിരാമത്തെക്കുറിച്ച് ഓർത്തെടുത്തത് ഇങ്ങനെ.

' ആദം ഗില്‍ക്രിസ്റ്റ് വ്യക്തമാക്കി. ഓസ്ട്രേലിയയ്ക്കായി 96 ടെസ്റ്റുകളില്‍ കളിച്ച ഗില്‍ക്രിസ്റ്റ് 17 സെഞ്ച്വറികളും 26 അര്‍ധ സെഞ്ച്വറികളുമടക്കം 5570 റണ്‍സ് നേടിയിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us