ഐപിഎൽ മെ​ഗാലേലം; സൺറൈസേഴ്സിന് നിലനിർത്താൻ ഈ അഞ്ച് താരങ്ങൾ

നവംബർ അവസാനമോ ‍ഡിസംബർ ആദ്യമോ രണ്ട് ദിവസം താരലേലം നടത്താനാണ് ബിസിസിഐ തീരുമാനമെന്നാണ് റിപ്പോർട്ട്

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് മെ​ഗാലേലത്തിന് മുമ്പായി അഞ്ച് താരങ്ങളെ നിലനിർത്താൻ ആ​ഗ്രഹിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. എന്നാൽ എത്ര വിദേശ താരങ്ങളെ നിലനിർത്താൻ കഴിയുമെന്നതിലാണ് സൺറൈസേഴ്സിന് ആശങ്ക. നിലവിൽ ട്രാവിസ് ഹെഡ്, പാറ്റ് കമ്മിൻസ്, ഹെൻ‍റിച്ച് ക്ലാസൻ എന്നീ താരങ്ങളെ നിലനിർത്താനാണ് ഹൈദരാബാദ് ആ​ഗ്രഹിക്കുന്നത്. എന്നാൽ ഒരു ടീമിന് പരമാവധി രണ്ട് വിദേശ താരങ്ങളെയെ നിലനിർത്താൻ കഴിയൂവെങ്കിൽ സൺറൈസേഴ്സിന് അത് തിരിച്ചടിയാകും.

ഇന്ത്യൻ താരങ്ങളിൽ അഭിഷേക് ശർമയെയും നിതീഷ് കുമാർ റെഡ്ഡിയെയും ടീമിൽ നിലനിർത്താനാണ് ഹൈദരാബാദ് ആ​ഗ്രഹിക്കുന്നത്. എന്നാൽ നിലനിർത്തുന്ന താരങ്ങളുടെ കാര്യത്തിൽ സൺറൈസേഴ്സ് ഔദ്യോ​ഗിക തീരുമാനം എടുത്തിട്ടില്ല. കഴിഞ്ഞ ഐപിഎൽ സീസണിലെ ഫൈനലിസ്റ്റുകളാണ് ഹൈദരാബാദ്.

നവംബർ അവസാനമോ ‍ഡിസംബർ ആദ്യമോ രണ്ട് ദിവസം താരലേലം നടത്താനാണ് ബിസിസിഐ തീരുമാനമെന്നാണ് റിപ്പോർട്ട്. ഓരോ ടീമിനും ലേലത്തിൽ ചിലവഴിക്കാൻ കഴിയാവുന്ന തുക സംബന്ധിച്ചും ബിസിസിഐ തീരുമാനം അറിയേണ്ടതുണ്ട്. 100 കോടി രൂപ ഒരു ടീമിന് ലേലത്തിൽ ചിലവഴിക്കാൻ കഴിയുമെന്നാണ് മുമ്പുണ്ടായിരുന്ന റിപ്പോർട്ട്.

dot image
To advertise here,contact us
dot image