സ്റ്റാർക്കിനും കമ്മിൻസിനും ബിസിസിഐ വക പണി വരുന്നുണ്ടാശാനേ, ഇനി 25 കോടിയൊന്നും ​IPL ലേലത്തിൽ കിട്ടില്ല!

കഴിഞ്ഞ ഐപിഎല്ലിന്റെ താരലേലത്തില്‍ സകല റെക്കോര്‍ഡുകളും തകർത്ത് ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ തുകയാണ് ലേലത്തില്‍ രണ്ടു പേര്‍ക്കും ലഭിച്ചത്.

dot image

വിദേശതാരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട പുതിയ നിയമപരിഷ്ക്കാരത്തിനൊരുങ്ങുകയാണ് ബിസിസിഐ. ഈ നിയമം പ്രധാനമായും അടിയാവാൻ പോവുന്നത് കഴിഞ്ഞ ഐ പി എൽ സീസണിൽ അപ്രതീക്ഷിതമായി കോടികൾ വാരിയ മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ് തുടങ്ങിയ താരങ്ങൾക്കാണ്. കഴിഞ്ഞ ഐപിഎല്ലിന്റെ താരലേലത്തില്‍ സകല റെക്കോര്‍ഡുകളും തകർത്ത് ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ തുകയാണ് ലേലത്തില്‍ രണ്ടു പേര്‍ക്കും ലഭിച്ചത്. 20.4 കോടി രൂപയ്ക്കു കമ്മിന്‍സിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് റാഞ്ചിയപ്പോള്‍ സ്റ്റാര്‍ക്കിനെ 24.75 കോടി രൂപയ്ക്കു രണ്ടു തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും സ്വന്തമാക്കുകയായിരുന്നു.

ഇവർ ഇരുവരും ഇത്രയും മൂല്യത്തിനുണ്ടോ എന്നുള്ള ചർച്ചയും ആ സമയത്ത് സജീവമായിരുന്നു. പലപ്പോഴും പരുക്ക് കാരണവും വ്യക്തിപരമായ കാരണങ്ങളാലും ഐ പി എല്ലിൽ ലേലത്തിൽ ടീമിലെടുത്തിട്ടും വിട്ടു നിൽക്കുകയോ ടൂർണമെന്റിന്റെ പാതിവഴിയിൽ ടീമിനെ ഉപേക്ഷിച്ച് പോവുകയോ ചെയ്തതായിരുന്നു സ്റ്റാർക്കിന്റെ കഴിഞ്ഞ സീസണു മുമ്പുള്ള മുൻകാലചരിത്രം. കഴിഞ്ഞ സീസണു മുമ്പ്, 2014ല്‍ ഐപിഎല്ലില്‍ അരങ്ങേറിയ സ്റ്റാര്‍ക്ക് ആകെ രണ്ടു സീസണുകളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. 2014, 15 സീസണുകളില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.

കഴിഞ്ഞ സീസണിൽ അത്യന്തം നാടകീയമായ ലേലം വിളിയില്‍ രണ്ട് കോടി രൂപ അടിസ്ഥാനവിലയുള്ള സ്റ്റാര്‍ക്കിനായി തുടക്കത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സുമാണ് ശക്തമായി രംഗത്തുവന്നത്. ഡല്‍ഹിക്കായി റിഷഭ് പന്തും മുംബൈക്കായി ആകാശ് അംബാനിയും വാശിയോടെ ലേലം വിളിച്ചു. ഒടുവില്‍ സ്റ്റാര്‍ക്കിന്‍റെ വില ഒമ്പത് കോടി കടന്നതോടെ ഡല്‍ഹി പിന്‍മാറി. ഈ സമയത്താണ് കൊല്‍ക്കത്ത സ്റ്റാര്‍ക്കിനായി രംഗത്തെത്തിയത്. സ്റ്റാര്‍ക്കിന്‍റെ മൂല്യം കുതിച്ചതോടെ മുംബൈയും പതുക്കെ കളം വിട്ടു. പിന്നീടെത്തിയത് ഗുജറാത്ത് ടൈറ്റന്‍സായിരുന്നു. കൊല്‍ക്കത്തയും ഗുജറാത്തും വിട്ടുകൊടുക്കാന്‍ തയാറാവാതിരുന്നതോടെ സ്റ്റാര്‍ 20 കോടി കടന്നു. എന്നാല്‍ 20ലും നില്‍ക്കാതെ ഗുജറാത്തും കൊല്‍ക്കത്തയും വാശിയോടെ വിളി തുടര്‍ന്നു. ഒടുവില്‍ 24.75 കോടിക്ക് സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത വിളിച്ചതോടെ ഗുജറാത്ത് പിന്‍മാറുകയായിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി മാറി അതോടെ സ്റ്റാര്‍ക്ക്.

ഇനി മുതൽ ഇത്തരം സാഹചര്യങ്ങൾ ഇനി ലേലത്തിലുണ്ടാകില്ല എന്നതാണ് ബിസിസിഐ കൊണ്ടുവരുന്ന പുതിയ പരിഷ്ക്കരണങ്ങൾ. പുതിയ നിയമപ്രകാരം, മെഗാ ലേലത്തിൽ ലഭിച്ചതിനേക്കാൾ വലിയ തുക മിനിലേലത്തിൽ വിദേശതാരങ്ങൾക്കു കിട്ടില്ല. 2026ലെ താരലേലത്തിൽ വിദേശ താരങ്ങൾക്ക് ‘സാലറി കാപ്’ സംവിധാനം കൊണ്ടുവരും. താരങ്ങളെ നിലനിര്‍ത്താൻ എടുത്ത ഉയർന്ന തുകയോ, അല്ലെങ്കിൽ മെഗാലേലത്തിലെ ഉയർന്ന തുകയോ അടിസ്ഥാനമാക്കിയാകും മിനി ലേലത്തിൽ വിദേശ താരങ്ങളുടെ പ്രതിഫലം നിശ്ചയിക്കുക.

മിനി ലേലത്തിലെ വിദേശ താരത്തിന് പരമാവധി 18 കോടി വരെ കിട്ടും. ഉയർന്ന റീടെൻഷൻ തുകയാണിത്. വിദേശ താരങ്ങൾക്കു വേണ്ടി ഫ്രാഞ്ചൈസികൾക്ക് എത്ര വലിയ തുകയും ലേലം വിളിക്കാം. എന്നാൽ ഒരു താരത്തിനായി വിളിക്കുന്ന ഉയർന്ന റീടെൻഷന് പുറമേയുള്ള മുഴുവൻ തുകയും ആ വിദേശ താരത്തിനു ലഭിക്കില്ല. നിശ്ചിത തുകയ്ക്ക് അപ്പുറത്തേക്കു ലേലം വിളി നീണ്ടാൽ ബാക്കി വരുന്ന തുക ബിസിസിഐയുടെ അക്കൗണ്ടിലേക്കായിരിക്കും പോകുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us