ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഒറ്റക്കൈയ്യന്‍ ക്യാച്ച് വൈറലായിരുന്നു. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സിനിടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ലിറ്റണ്‍ ദാസിനെയാണ് രോഹിത് അമ്പരപ്പിക്കുന്ന ക്യാച്ചിലൂടെ പുറത്തായത്. ഇപ്പോള്‍ രോഹിത്തിന് പിന്നാലെ വണ്ടര്‍ ക്യാച്ചിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജും.
രവിചന്ദ്രന്‍ അശ്വിന്‍ എറിഞ്ഞ 56-ാം ഓവറിലായിരുന്നു സംഭവം. ബംഗ്ലാദേശിന് വേണ്ടി ഏഴാമനായി ഇറങ്ങി 17 പന്തില്‍ ഒന്‍പത് റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു ഷാക്കിബ്. അശ്വിനെ ബൗണ്ടറി കടത്തിയതിന് പിന്നാലെ വീണ്ടും ക്രീസ് വിട്ടിറങ്ങി സിക്‌സ് പറത്താനുള്ള ശ്രമത്തിലായിരുന്നു ഷാക്കിബ്. എന്നാല്‍ ബൗണ്ടറി ലൈനിന് അരികെ നില്‍ക്കുകയായിരുന്ന സിറാജ് പിന്നിലേക്ക് കുതിച്ചുചാടി ഒറ്റക്കൈ കൊണ്ട് ക്യാച്ച് സ്വന്തമാക്കി. ഇതുകണ്ട ഷാക്കിബ് അല്‍ ഹസന്‍ വിശ്വസിക്കാനാവാതെ നോക്കുകയും ചെയ്യുന്നുണ്ട്.
Another outstanding catch and this time it is @mdsirajofficial who picks up a tough one to dismiss Shakib Al Hasan.
— BCCI (@BCCI) September 30, 2024
Live - https://t.co/JBVX2gyyPf… #INDvBAN@IDFCFIRSTBank pic.twitter.com/RbKZKDdGAW
സിറാജിന്റെ ക്യാച്ചിന് രണ്ട് ഓവറുകള്‍ക്ക് മുന്‍പാണ് ബംഗ്ലാദേശിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ലിറ്റണ്‍ ദാസിനെ അവിശ്വസനീയമായ ക്യാച്ചിലൂടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്താക്കിയത്. മിഡ് ഓഫില്‍ വണ്‍ ഹാന്‍ഡഡ് ക്യാച്ചിലൂടെയാണ് രോഹിത് എല്ലാവരേയും ഞെട്ടിച്ചത്. മുഹമ്മദ് സിറാജ് എറിഞ്ഞ 50-ാം ഓവറിലെ നാലാം പന്തിലാണ് സംഭവം.
A STUNNER FROM CAPTAIN ROHIT SHARMA 🫡
— Johns. (@CricCrazyJohns) September 30, 2024
- Hitman leading by example....!!! pic.twitter.com/EUkA8J9WnU
ആറാമനായി ക്രീസിലെത്തി 30 പന്തില്‍ 13 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു ലിറ്റണ്‍. സിറാജ് എറിഞ്ഞ പന്ത് മിഡ് ഓഫിന് മുകളിലൂടെ അടിച്ചുപറത്താനായിരുന്നു ലിറ്റണിന്റെ ശ്രമം. എന്നാല്‍ രോഹിത് വായുവില്‍ ഉയര്‍ന്ന് പന്ത് പിടിച്ചെടുത്തു. സിറാജ് അടക്കമുള്ള താരങ്ങള്‍ക്ക് രോഹിത്തിന്റെ ക്യാച്ച് വിശ്വസിക്കാനായില്ല. ശുഭ്മന്‍ ഗില്‍ വിശ്വസിക്കാനാവാതെ തലയില്‍ കൈവച്ചുപോവുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.