അതിവേ​ഗം 27,000 റൺസ്; അന്താരാഷ്ട്ര ക്രിക്കറ്റിൽ വിരാട് കോഹ്‍ലിക്ക് വീണ്ടും നേട്ടം

594-ാം ഇന്നിം​ഗ്സിലാണ് കോഹ്‍ലിയുടെ നേട്ടം

dot image

അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ മറ്റൊരു നേട്ടം സ്വന്തമാക്കി ഇന്ത്യൻ ഇതിഹാസം വിരാട് കോഹ്‍ലി. ക്രിക്കറ്റിന്റെ മൂന്ന് രൂപങ്ങളിലായി വിരാട് കോഹ്‍ലി അന്താരാഷ്ട്ര കരിയറിൽ 27,000 റൺസ് പിന്നിട്ടു. 594-ാം ടെസ്റ്റ് ഇന്നിം​ഗ്സിലാണ് കോഹ്‍ലിയുടെ നേട്ടം. അന്താരാഷ്ട്ര ക്രിക്കറ്റിൽ നാല് താരങ്ങൾ മാത്രമാണ് 27,000 റൺസ് പിന്നിട്ടിട്ടുള്ളത്. 34,357 റൺസോടെ സച്ചിൻ തെണ്ടുൽക്കറാണ് പട്ടികയിൽ ഒന്നാമത്. 28016 റൺസോടെ സംഗക്കാര രണ്ടാമതും 27,483 റൺസ് നേടി റിക്കി പോണ്ടിങ് മൂന്നാമതും ഉണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ വേ​ഗത്തിൽ 27,000 റൺസ് നേടിയ താരമെന്ന റെക്കോർഡ് ഇനി ഇന്ത്യൻ ഇതിഹാസം വിരാട് കോഹ്‍ലിയുടെ പേരിലാണ്. 594-ാം ഇന്നിം​ഗ്സിലാണ് കോഹ്‍ലിയുടെ നേട്ടം. മുമ്പ് 623 ഇന്നിം​ഗ്സുകളിൽ ഈ നേട്ടം കൈവരിച്ച സച്ചിൻ തെണ്ടുൽക്കറിന്റെ പേരിലായിരുന്നു ഈ റെക്കോർഡ്. ഏകദിനത്തിൽ 13,906 റൺസും ട്വന്റി 20യിൽ 4,188 റൺസും ടെസ്റ്റിൽ 8,918 റൺസും കോഹ്‍ലി അടിച്ചുകഴിഞ്ഞു.

അതിനിടെ ഇന്ത്യയും ബം​ഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. നാലാം ദിവസം മത്സരം നിർത്തുമ്പോൾ ബം​ഗ്ലാദേശ് രണ്ടാം ഇന്നിം​ഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 26 റൺസെന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിം​ഗ്സ് ലീഡിനൊപ്പമെത്താൻ ബം​ഗ്ലാദേശിന് ഇനി 26 റൺസ് കൂടി വേണം. ആദ്യ ഇന്നിം​ഗ്സിൽ ബം​ഗ്ലാദേശ് 233 റൺസെടുത്തപ്പോൾ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 285 റൺസെടുത്ത് ഇന്നിം​ഗ്സ് ഡിക്ലയർ ചെയ്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us