മുന്നിൽ നിന്ന് നയിച്ച് അജിൻക്യ രഹാനെ; മുംബൈയ്ക്ക് മികച്ച തുടക്കം

റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി മുകേഷ് കുമാർ മൂന്ന് വിക്കറ്റെടുത്തു

dot image

ഇറാനി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരെ മുംബൈയ്ക്ക് മികച്ച തുടക്കം. ഒന്നാം ദിവസം വെളിച്ചക്കുറവ് മൂലം മത്സരം നേരത്തെ നിർത്തുമ്പോൾ മുംബൈ നാല് വിക്കറ്റ് നഷ്ടത്തിൽ 237 റൺസെന്ന നിലയിലാണ്. അർധ സെഞ്ച്വറികളുമായി മുംബൈ നായകൻ അജിൻക്യ രഹാനെയും സർഫ്രാസ് ഖാനും ശ്രേയസ് അയ്യരുമാണ് മുംബൈയെ മികച്ച സ്കോറിലേക്ക് നയിച്ചത്.

മത്സരത്തിൽ ടോസ് നേടിയ റെസ്റ്റ് ഓഫ് ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. മുംബൈയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു. 37 റൺസിനിടെ മൂന്ന് മുൻനിര ബാറ്റർമാർ ഡ്രെസ്സിങ് റൂമിൽ തിരിച്ചെത്തി. പിന്നാലെ അജിൻക്യ രഹാനെയും ശ്രേയസ് അയ്യരും ക്രീസിൽ ഒന്നിച്ചതോടെയാണ് മുംബൈയുടെ സ്കോർബോർഡ് ഉയർന്നത്.

അജിൻക്യ രഹാനെയും ശ്രേയസ് അയ്യരും ചേർന്ന നാലാം വിക്കറ്റിൽ 102 റണ്‍സ് കൂട്ടിച്ചേർത്തു. 57 റൺസെടുത്താണ് ശ്രേയസ് പുറത്തായത്. അഞ്ചാം വിക്കറ്റിൽ പിരിയാത്ത രഹാനെ-സർഫ്രാസ് കൂട്ടുകെട്ട് 98 റൺസ് കൂട്ടിച്ചേർത്തുകഴിഞ്ഞു. അജിൻക്യ രഹാനെ 98 റൺസുമായും സർഫ്രാസ് ഖാൻ 54 റൺസുമായും ക്രീസിലുണ്ട്. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി മുകേഷ് കുമാർ മൂന്ന് വിക്കറ്റെടുത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us