'കിരീടങ്ങളേക്കാൾ കൂടുതൽ തവണ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചു'; ബാബറിന് പരിഹാസം

ബാബറിനെ പരിഹസിച്ചുള്ള ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്

dot image

പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ‌ സ്ഥാനം ഒഴിഞ്ഞ ബാബർ അസമിനെ പരിഹസിച്ച് ആരാധകർ. ബാബർ നേടിയ കിരീടങ്ങളേക്കാൾ കൂടുതൽ തവണ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചെന്നാണ് ആരാധകരിൽ ഒരാൾ പറയുന്നത്. ആറ് ടൂർണമെന്റുകൾ കളിച്ച ബാബറിന് കിരീടമില്ലെങ്കിലും രണ്ട് തവണ നായകസ്ഥാനം രാജിവെച്ചെന്ന് ഇയാൾ ചൂണ്ടിക്കാട്ടി. ഒരു വർഷത്തിൽ രണ്ട് തവണ ക്യാപ്റ്റൻ സ്ഥാനം രാജിവെയ്ക്കുന്ന താരമായി ബാബറെന്ന് മറ്റൊരു ആരാധകൻ പരിഹസിച്ചു. ഇനിയൊരിക്കൽ കൂടി ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് ബാബർ വരില്ലെന്ന് എത്രപേർക്ക് അറിയാമെന്ന് വേറൊരാൾ ചോദിക്കുന്നു. ബാബറിനെ പരിഹസിച്ചുള്ള ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്.

ഇന്നലെ രാത്രിയോടെയാണ് പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ഏകദിന, ട്വന്റി 20 ടീം ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും ബാബർ അസം രാജിവെച്ചത്. ഒരു വർഷത്തിൽ രണ്ടാമത്തെ തവണയാണ് ബാബർ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും രാജിവെയ്ക്കുന്നത്. നേരത്തെ 2023 ഒക്ടോബർ-നവംബർ മാസങ്ങളിലായി നടന്ന ഏകദിന ലോകകപ്പിലെ തോൽവിക്ക് പിന്നാലെ ബാബർ പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങിയിരുന്നു. എന്നാൽ ഏതാനും ആഴ്ചകളുടെ ഇടവേളയിൽ ബാബർ പാകിസ്താൻ ടീമിന്റെ നായകസ്ഥാനത്ത് തിരിച്ചെത്തുകയായിരുന്നു.

പാകിസ്താൻ ക്രിക്കറ്റിൽ ബാബറിന്റെ മോശം പ്രകടനത്തിനെതിരെ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ 15 ഇന്നിം​ഗ്സുകളിൽ അധികമായി ബാബറിന് അർധ സെഞ്ച്വറികൾ ഇല്ല. ബാറ്റിങ് ശരാശരി 45ലേക്ക് ഒതുങ്ങി. ഏകദിന, ട്വന്റി 20 ക്രിക്കറ്റിലും താരം മോശം പ്രകടനമാണ് നടത്തുന്നത്. ബാബർ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ ഷഹീൻ ഷാ അഫ്രീദിയോ മുഹമ്മദ് റിസ്വാനോ പാകിസ്താൻ ക്രിക്കറ്റിന്റെ നായകസ്ഥാനത്തേയ്ക്ക് എത്തിയേക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us