ഒരു വർഷത്തിൽ രണ്ടാം തവണ; ബാബർ അസം പാക് ക്രിക്കറ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു

പാകിസ്താൻ ക്രിക്കറ്റിൽ ബാബറിന്റെ മോശം പ്രകടനത്തിനെതിരെ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു

dot image

പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ഏകദിന, ട്വന്റി 20 ടീം ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും രാജിവെച്ച് ബാബർ അസം. ഒരു വർഷത്തിൽ രണ്ടാമത്തെ തവണെയാണ് ബാബർ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും രാജിവെയ്ക്കുന്നത്. നേരത്തെ 2023 ഒക്ടോബർ-നവംബർ മാസങ്ങളിലായി നടന്ന ഏകദിന ലോകകപ്പിലെ തോൽവിക്ക് പിന്നാലെ ബാബർ പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങിയിരുന്നു. എന്നാൽ ഏതാനും ആഴ്ചകളുടെ ഇടവേളയിൽ ബാബർ പാകിസ്താൻ ടീമിന്റെ നായകസ്ഥാനത്ത് തിരിച്ചെത്തുകയായിരുന്നു.

ജോലിഭാരമാണ് നായകസ്ഥാനത്ത് നിന്ന് പിന്മാറുന്നതിലെ കാരണമെന്ന് ബാബർ പറയുന്നു. ബാറ്റുകൊണ്ട് ടീമിന് കൂടുതൽ സംഭാവനകൾ നൽകാനാണ് ശ്രമം. പാകിസ്താൻ ടീമിനെ നയിക്കാൻ ലഭിച്ച അവസരം വലിയ ബഹുമതിയാണ്. ടീം തന്നിൽ അർപ്പിച്ച ബഹുമതിക്ക് നന്ദിയെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വാക്കുകളിൽ ബാബർ പറയുന്നു.

പാകിസ്താൻ ക്രിക്കറ്റിൽ ബാബറിന്റെ മോശം പ്രകടനത്തിനെതിരെ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ 15 ഇന്നിം​ഗ്സുകളിൽ അധികമായി ബാബറിന് അർധ സെഞ്ച്വറികൾ ഇല്ല. ബാറ്റിങ് ശരാശരി 45ലേക്ക് ഒതുങ്ങി. ഏകദിന, ട്വന്റി 20 ക്രിക്കറ്റിലും താരം മോശം പ്രകടനമാണ് നടത്തുന്നത്. ബാബർ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ ഷഹീൻ ഷാ അഫ്രീദിയോ മുഹമ്മദ് റിസ്വാനോ പാകിസ്താൻ ക്രിക്കറ്റിന്റെ നായകസ്ഥാനത്തേയ്ക്ക് എത്തിയേക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us