വനിത ടി20 ലോകകപ്പിൽ റൺഔട്ട് വിവാദം; അമ്പയർ തീരുമാനത്തിൽ അതൃപ്തിയുമായി ഇന്ത്യൻ ക്യാപ്റ്റൻ

മത്സരത്തിന്റെ 14-ാം ഓവറിലെ അവസാന പന്തിലാണ് സംഭവം.

dot image

വനിത ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള മത്സരത്തിനിടെ റൺഔട്ട് വിവാദം. ഓവർ അവസാനിച്ചെന്ന അമ്പയറിന്റെ നിർദ്ദേശത്തിന് പിന്നാലെ ന്യൂസിലാൻഡ് താരങ്ങൾ റൺസിനായി ഓടി. ഇന്ത്യൻ ക്യാപ്റ്റൻ ഹർമ്മൻപ്രീത് കൗർ ന്യൂസിലാൻഡിന്റെ അമേലിയ കെറിനെ റൺഔട്ടാക്കി. എന്നാൽ ഇത് അമ്പയർ ഡെഡ് ബോൾ വിളിച്ചതാണ് ഹർമ്മൻപ്രീതിന്റെ അതൃപ്തിക്ക് ഇടയാക്കിയത്.

മത്സരത്തിന്റെ 14-ാം ഓവറിലെ അവസാന പന്തിലാണ് സംഭവം. ഇന്ത്യൻ സ്പിന്നർ ദീപ്തി ശർമ എറിഞ്ഞ പന്തിൽ അമേലിയ കൗർ എക്സ്ട്രാ കവറിലേക്ക് അടിച്ച് ഒരു റൺസെടുത്തു. പന്ത് പിടിച്ച ഇന്ത്യൻ ക്യാപ്റ്റൻ ഹർമ്മൻപ്രീത് കൗർ ഓവർ അവസാനിച്ചെന്ന് മനസിലാക്കി അടുത്ത ബൗളർക്ക് പന്ത് കൈമാറാൻ എത്തുകയായിരുന്നു. ബൗളർ ദീപ്തി ശർമയ്ക്ക് അമ്പയർ ഓവർ അവസാനിച്ചെന്ന് അറിയിച്ച് ക്യാപ് കൈമാറി. ഇതിന് പിന്നാലെയാണ് അമേലിയയും സോഫിയ ഡിവൈനും രണ്ടാം റൺസിനായി ഓടി.

ന്യൂസിലാൻഡ് താരങ്ങൾ റൺസിനായി ഓടിയതോടെ ഹർമ്മൻപ്രീത് പന്ത് വിക്കറ്റ് കീപ്പർ റിച്ച ഘോഷിന് കൈമാറി. താരം അമേലിയ കൗറിനെ റൺഔട്ടാക്കുകയും ചെയ്തു. എന്നാൽ അമ്പയർ ഓവർ അവസാനിച്ചതിനാൽ ഈ റൺസോ വിക്കറ്റോ അനുവദിച്ചില്ല. പിന്നാലെയാണ് ഹർ‌മ്മൻപ്രീത് അമ്പയറിന്റെ തീരുമാനത്തെ ചോദ്യം ചെയതത്. എങ്കിലും അമ്പയർ സംഘത്തിന്റെ തീരുമാനം നിലനിൽക്കുകയായിരുന്നു.

Content Highlights: Drama in T20 Wold Cup, Indian Captain Harmanpreet not convinced Amelia Kaur remains not out

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us