രോഹിത് ശർമയോ എം എസ് ധോണിയോ? ആരാണ് മികച്ച ക്യാപ്റ്റനെന്ന് വിലയിരുത്തി ഹർഭജൻ സിങ്

ധോണിയുടെയും രോഹിത് ശർമയുടെയും ക്യാപ്റ്റൻസിക്ക് കീഴിൽ ഹർഭജൻ‌ കളിച്ചിട്ടുണ്ട്

dot image

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ രോഹിത് ശർമയാണോ മഹേന്ദ്ര സിങ് ധോണിയാണോ മികച്ചത് എന്ന് വിലയിരുത്തി മുൻ താരം ഹർഭജൻ സിങ്. സ്പോർട്സ് യാരി യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഹർഭജന്റെ പ്രതികരണം. ധോണിയേക്കാൾ മികച്ച ക്യാപ്റ്റനായി ഞാൻ കാണുന്നത് രോഹിത് ശർമയെയാണ്. എന്തെന്നാൽ രോഹിത് ശർമയാണ് എല്ലാവരുടെയും ക്യാപ്റ്റൻ. എല്ലാ താരങ്ങളോടും അവരുടെ ആവശ്യങ്ങൾ ചോദിച്ചറിയും. ഏത് ഫീൽഡിങ് സെറ്റാണ് വേണ്ടതെന്ന് രോഹിത് ബൗളർമാരോട് ചോദിക്കും. സഹതാരങ്ങളുമായി മികച്ച ബന്ധമാണ് രോഹിത്തിനുള്ളത്. എന്നാൽ ധോണിയുടെ രീതി വ്യത്യസ്തമാണ്. ധോണി ആരോടും സംസാരിക്കില്ല. അതിനർത്ഥം താൻ കാര്യങ്ങൾ ചെയ്തുകൊള്ളാം എന്നാണ്. മുൻക്യാപ്റ്റൻമാരെക്കുറിച്ച് ഇന്ത്യയുടെ മുൻ സ്പിന്നറുടെ വിലയിരുത്തൽ ഇങ്ങനെയാണ്.

ധോണിയുടെയും രോഹിത് ശർമയുടെയും ക്യാപ്റ്റൻസിക്ക് കീഴിൽ ഹർഭജൻ‌ കളിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ 2007ലാണ് ധോണി ക്യാപ്റ്റനായത്. 2007ലെ ട്വന്റി 20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2018ൽ ഇന്ത്യൻ പ്രീമിയർ ലീ​ഗ് എന്നീ കിരീടങ്ങൾ ഹർഭജൻ ധോണിക്കൊപ്പമാണ് നേടിയത്. രോഹിത് ശർമയ്ക്കൊപ്പം മുംബൈ ഇന്ത്യൻസിൽ 2013, 2015, 2017 സീസണുകളിൽ ഹർഭജൻ ഐപിഎൽ ചാംപ്യനായിട്ടുണ്ട്.

ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് ഐസിസി കിരീടങ്ങളാണ് ധോണി സ്വന്തമാക്കിയത്. 2007ലെ ട്വന്റി 20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവയ്ക്ക് പുറമെ 2013ൽ ചാംപ്യൻസ് ട്രോഫി കിരീടവും ധോണി ഇന്ത്യയ്ക്കായി നേടി. അഞ്ച് ഐപിഎൽ കിരീടമാണ് ചെന്നൈയ്ക്ക് വേണ്ടി ധോണിയുടെ നേട്ടം. രോഹിത് ശർമയുടെ കീഴിൽ മുംബൈ ഇന്ത്യൻസും അഞ്ച് കിരീടങ്ങൾ നേടി. ഇന്ത്യൻ ക്രിക്കറ്റിൽ 2024ലെ ട്വന്റി 20 കിരീടമാണ് രോഹിത് ശർമയ്ക്ക് നേടാനായത്. 2023ലെ ഏകദിന ലോകകപ്പിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെയും ഫൈനലുകളിൽ രോഹിത് ശർമയുടെ സംഘം പരാജയപ്പെട്ടു.

Content Highlights: Harbhajan Singh prefers Rohit Sharma's captaincy over MS Dhoni

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us