അത് ഔട്ടാണെന്ന് അമേലിയയ്ക്കും അറിയാമായിരുന്നു, ഇതൊന്നും പക്ഷേ ഞങ്ങളുടെ കൺട്രോളിലല്ലല്ലോ?

ന്യൂസിലാൻഡിനോട് 58 റൺസിനാണ് ഇന്ത്യൻ വനിതകൾ പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് വനിതകൾ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. മറുപടി പറഞ്ഞ ഇന്ത്യയ്ക്ക് 19 ഓവറിൽ 102 റൺസെടുക്കാനെ സാധിച്ചുള്ളു.

dot image

കഴിഞ്ഞ ദിനം വനിത ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള മത്സരത്തിനിടെ വിവാദമായ റൺ ഔട്ടിനെക്കുറിച്ച് തന്റെ അഭിപ്രായവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ താരമായ ജെമീമ റോഡ്രി​ഗസ്.

ഷഫാലി വര്‍മയുടെ പതിനാലാം ഓവറിലെ അവസാന പന്തില്‍ ആയിരുന്നു വിവാദ റണ്ണൗട്ട് ഉണ്ടായത്. ഈ പന്തിൽ ന്യൂസിലാൻഡിന്റെ അമേലിയ കെര്‍ ലോംഗ് ഓഫിലേക്ക് അടിച്ച പന്തില്‍ സിംഗിള്‍ ഓടുന്നു. ലോംഗ് ഓഫില്‍ പന്ത് ഫീല്‍ഡ് ചെയ്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പന്ത് കൈയിലെടുത്തശേഷം ബൗളര്‍ക്കോ കീപ്പര്‍ക്കോ ത്രോ ചെയ്യാതെ ഓടിവരുന്നു. ഈ സമയം അമ്പയര്‍ ഓവര്‍ പൂര്‍ത്തിയായതിനാല്‍ ഷഫാലി വര്‍മക്ക് ക്യാപ് നല്‍കുന്നു. എന്നാല്‍ ഹര്‍മന്‍പ്രീത് ഓടി വരുന്നതുകണ്ട അമേലിയ കൗറും സോഫിയ ഡിവൈനും രണ്ടാം റൺസിനായി ഓടി.

ഇതുകണ്ട ഹര്‍മന്‍പ്രീത് പന്ത് വിക്കറ്റ് കീപ്പര്‍ എന്‍ഡിലേക്ക് ത്രോ ചെയ്തു. പന്ത് കലക്ട് ചെയ്ത റിച്ച ഘോഷ് അമേലിയ ക്രീസിലെത്തുന്നതിന് മുമ്പേ റണ്ണൗട്ടാക്കുകയും ചെയ്യുന്നു. റണ്ണൗട്ടാണെന്ന് ഉറപ്പിച്ചതിനാല്‍ അമേലിയ കെര്‍ ക്രീസ് വിട്ട് ഡ്രസ്സിംഗ് റൂമിലേക്ക് തിരികെ നടക്കുകയും ചെയ്തു. എന്നാൽ അമ്പയർ ഓവർ അവസാനിച്ചതിനാൽ ഈ റൺസോ വിക്കറ്റോ അനുവദിച്ചില്ല. അതൊരു ഡെഡ് ബോളായി വിധിക്കുകയും ചെയ്തു. പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ ഹർ‌മൻപ്രീത് അമ്പയറിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് രം​ഗത്തെത്തുകയും ചെയ്തിരുന്നു.

ന്യൂസിലാൻഡിനോട് 58 റൺസിനാണ് ഇന്ത്യൻ വനിതകൾ പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് വനിതകൾ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. മറുപടി പറഞ്ഞ ഇന്ത്യയ്ക്ക് 19 ഓവറിൽ 102 റൺസെടുക്കാനെ സാധിച്ചുള്ളു.

അപംയറുടെ തീരുമാനം പരുഷമായതായിരുന്നു എന്നാണ് ജെമീമയുടെ അഭിപ്രായം. 'ആ സമയത്ത് ന്യൂസിലാൻഡ് താരങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു അത് ഔട്ടാണെന്ന്. അമേലി കെറിനും അതറിയാമായിരുന്നു. അത് കൊണ്ടാണ് അവർ ഡ്രെസിങ് റൂമിലേക്ക് നടന്നത്. പക്ഷേ, അംപയറുടേത് തെറ്റായ തീരുമാനമായിരുന്നു. പക്ഷേ, ഇതൊന്നും ഞങ്ങളുടെ കൺട്രോളിലല്ലല്ലോ.' ജെമീമ മത്സരശേഷം പറ‍ഞ്ഞത് ഇങ്ങനെ.

എങ്കിലും അമേലി കെറിന് ഈ മത്സരത്തിൽ കൂടുതൽ നേരം ആയുസുണ്ടായിരുന്നില്ല. തൊട്ടടുത്ത ഓവറിൽ 13 റൺസിൽ വെച്ച് അവർ പുറത്താവുകയായിരുന്നു.

Content highlights- Amelia Kerr knew she was out: Jemimah Rodrigues about controversial umpire's decision in indvsnz match in women's world cup 2024

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us