ലോകകപ്പിലെ അപ്രതീക്ഷിതതോൽവി, സെമിയിലെത്താൻ ഇനി ഇന്ത്യൻ വനിതകൾക്കു മുന്നിലുള്ളത് വൻവെല്ലുവിളികൾ

ഏറെ പ്രതീക്ഷയോടെ എത്തി ആദ്യ മത്സരത്തിലെ ഞെട്ടിക്കുന്ന തോല്‍വിയോടെ നാണം കെട്ട ഇന്ത്യൻ ടീമിനെതിരെ സമൂഹമാധ്യമങ്ങളിലും രൂക്ഷ വിമര്‍ശനമാണുയരുന്നത്.

dot image

വനിതാ ടി20 ലോകകപ്പിലെ ആദ്യമത്സരത്തിൽ കഴിഞ്ഞ 10 മത്സരങ്ങളിലും പരാജയം രുചിച്ച് ദുർബലരായി നിന്ന ന്യൂസിലന്‍ഡിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയോടെ ഇന്ത്യയുടെ സെമി മോഹങ്ങൾക്കും വലിയ അടിയാണ് ഏറ്റിരിക്കുന്നത്. കഴിഞ്ഞ ദിനം നടന്ന ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് 58 റണ്‍സിന്‍റെ കനത്ത തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 19 ഓവറില്‍ 102 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹമത്സരങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിനെയും ദക്ഷിണാഫ്രിക്കയെയും തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ഇറങ്ങിയത്. മറുവശത്ത് കഴിഞ്ഞ പത്ത് മത്സരങ്ങളിലും വിജയമറിയാതെയായിരുന്നു കിവികളുടെ വരവ്.

ഇന്ത്യയുടെ സെമി മോഹങ്ങളെ ഈ പരാജയം എങ്ങനെ മങ്ങലേൽപിക്കും എന്നന്വേഷിക്കുമ്പോൾ ടൂർണമെന്റിന്റെ ഘടന തന്നെയാണ് നമ്മുടെ മുന്നിൽ വരിക.10 ടീമുകളെ രണ്ടായി തിരിച്ച് നടക്കുന്ന ലോകകപ്പില്‍ ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമിയിലേക്ക് മുന്നേറുക.


58 റണ്‍സിന്‍റെ കനത്ത തോല്‍വി നെറ്റ് റണ്‍റേറ്റിലും ഇന്ത്യക്ക് വലിയ വെല്ലുവിളിയാകാനിടയുണ്ട്. പോരാത്തതിന് ഇനി മത്സരിക്കാനുള്ളതെല്ലാം ടൂർണമെന്റിലെ ശക്തരായ ടീമുകളോടാണ്. കഴിഞ്ഞ മത്സരത്തിലെ കനത്ത തോൽവിയോടെ ഗ്രൂപ്പ് എയില്‍ -2.900 നെറ്റ് റണ്‍റേറ്റുമായി അവസാന സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. ഇനിയുള്ള ഇന്ത്യയുടെ പോരാട്ടം പാകിസ്ഥാന്‍ വനിതകള്‍ക്കെതിരെയാണ്. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 31 റണ്‍സിന് തകര്‍ത്ത ആത്മവിശ്വാസത്തിൽ നിൽക്കുന്ന പാകിസ്ഥാന്‍ നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലന്‍ഡിന് പിന്നിലായി ഗ്രൂപ്പില്‍ രണ്ടാമതാണിപ്പോള്‍. പാക്കിസ്ഥാനുമായുള്ള മത്സരത്തിനു ശേഷം ശ്രീലങ്കയെയും അതിനു ശേഷം കരുത്തരും നിലവിലെ ചാംപ്യൻമാരുമായ ഓസ്ട്രേലിയയെയുമാണ് ഇന്ത്യയ്ക്ക് എതിരിടാനുള്ളത്.

ഈ മത്സരങ്ങളിലെല്ലാം ജയിക്കുക എന്നതാണ് ഇനി സെമിയിലേക്ക് മുന്നേറാന്‍ ഇന്ത്യക്ക് മുന്നിലുള്ള ഏക വഴി. 3 മത്സരങ്ങളില്‍ ഏതെങ്കിലും ഒരു മത്സരം തോറ്റാല്‍ പിന്നീട് സെമിയിലെത്താന്‍ ഇന്ത്യ മറ്റ് ടീമുകളുടെ മത്സരഫലത്തെയും നെറ്റ് റൺ റേറ്റിനേയും ആശ്രയിക്കേണ്ടിവരുമെന്ന ​ഗതികേടുമുണ്ട്. നിലവിൽ ഏറെ പ്രതീക്ഷയോടെ എത്തി ആദ്യ മത്സരത്തിലെ ഞെട്ടിക്കുന്ന തോല്‍വിയോടെ നാണം കെട്ട ഇന്ത്യൻ ടീമിനെതിരെ സമൂഹമാധ്യമങ്ങളിലും രൂക്ഷ വിമര്‍ശനമാണുയരുന്നത്.

കഴിഞ്ഞ മത്സരത്തിലെ ഇന്ത്യൻ ടീമിന്റെ ബാറ്റിങ് ലൈനപ്പടക്കം വിമർശനവിധേയമായിരുന്നു. മത്സരത്തിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് തന്റെ സ്ഥിരം പൊസിഷനായ നാലാം നമ്പറിൽ നിന്ന് മാറി മൂന്നാം നമ്പറിൽ ഇറങ്ങേണ്ടിവന്നതും ഇന്ത്യയുടെ പരാജയകാരണമായി എണ്ണുന്നവരുണ്ട്. മൂന്നാം നമ്പറിൽ ഹർമൻ ഇറങ്ങിയ കഴിഞ്ഞ 19 മത്സരങ്ങളിലും അവർക്കൊരു ഫിഫ്റ്റി പോലും നേടായായിരുന്നില്ല. പൂജ വസ്ത്രേക്കറിന് മത്സരത്തിൽ ഒരോവർ മാത്രമേ ഇന്ത്യ പന്ത് നൽകിയിട്ടുള്ളൂ എന്നതും പരാജയകാരണങ്ങളിലൊന്നായി.

Content Highlights: Team India's chances in T20 World Cup after the first match defeat

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us