ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാലേലം നവംബറിലോ ഡിസംബറിലോ നടക്കാനിരിക്കെ ചില താരങ്ങൾക്ക് ഐപിഎൽ ടീമുകൾ പണം ഉയർത്തി നൽകേണ്ടി വരും. സൺറൈസേഴ്സ് ഹൈദരാബാദാണ് അതിൽ പ്രധാനമായും താരങ്ങൾക്ക് കൂടുതൽ പ്രതിഫലം നൽകേണ്ടി വരിക. ജൂലൈയിൽ സിംബാബ്‍വെയ്ക്കെതിരെ അഭിഷേക് ശർമ അരങ്ങേറ്റം കുറിച്ചിരുന്നു. ഇതോടെ അൺക്യാപ്ഡ് താരമായി അഭിഷേക് ശർമയെ നിലനിർത്താൻ കഴിയില്ല. അൺക്യാപ്ഡ് താരത്തിന് നൽകുന്ന നാല് കോടി രൂപയ്ക്ക് പകരം കുറഞ്ഞത് 11 കോടി രൂപ സൺറൈസേഴ്സ് അഭിഷേകിന് നൽകേണ്ടി വരും.
സൺറൈസേഴ്സ് നിലനിർത്താൻ സാധ്യതയുള്ള മറ്റൊരു താരമാണ് നിതീഷ് കുമാർ റെഡ്ഡി. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ നിതീഷ് ഇന്ത്യൻ ടീമിൽ അരങ്ങേറുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ നിതീഷിനും സൺറൈസേഴ്സ് പണം ഉയർത്തി നൽകേണ്ടി വരും. ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ യുവപേസർ മായങ്ക് യാദവും ബംഗ്ലാദേശ് പരമ്പരയിൽ അരങ്ങേറിയേക്കും.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഹർഷിത് റാണയാണ് അരങ്ങേറ്റ മത്സരം കളിക്കാൻ കാത്തിരിക്കുന്ന മറ്റൊരു താരം. രാജസ്ഥാൻ റോയൽസിന്റെ റിയാൻ പരാഗ് ഇതിനോടകം അന്താരാഷ്ട്ര ക്രിക്കറ്റ് താരമായി മാറിക്കഴിഞ്ഞു. ഐപിഎൽ മെഗാലേലത്തിന് മുമ്പ് ഒരു ടീമിന് പരമാവധി ആറ് താരങ്ങളെയാണ് നിലനിർത്താൻ കഴിയുക. അതിൽ പരമാവധി അഞ്ച് അന്താരാഷ്ട്ര താരങ്ങളും രണ്ട് ആഭ്യന്തര താരവുമാകാം.
Content Highlights: Big blow for IPL teams, before megaauction these players set to be capped