ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യയുടെ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവുകയാണ്. തന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ടീമിൽ സഞ്ജുവായിരിക്കും ഓപണർ എന്ന് കഴിഞ്ഞ ദിനം ക്യാപ്റ്റൻ സൂര്യ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, പരിശീലനത്തിനിടെ സൂര്യ യുവ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിനെ അഭിനന്ദിക്കുന്ന സംഭാഷണമാണ് വൈറലായിരിക്കുന്നത്.
ബിസിസിഐ പുറത്തുവിട്ട വീഡിയോയിൽ പരിശീലനത്തിനിടെ സൂര്യകുമാർ യാദവ് സുന്ദറിനോട് 2021 ലെ ചരിത്രപ്രസിദ്ധമായ ഗാബ വിജയത്തെക്കുറിച്ച് ഓർമിപ്പിച്ച് സുന്ദർ ഒരു ഷോട്ട് ഉതിർത്തപ്പോൾ അരേ ഗാബ എന്ന് അഭിസംബോധന ചെയ്യുന്നത് കാണാം. പരിശീലനത്തിൽ വീണ്ടും സുന്ദർ കൂറ്റൻ അടികളുമായി കളം നിറയുമ്പോൾ ആ ഷോട്ടിനെ അഭിനന്ദിച്ച് സുന്ദറിന് ജൻമദിനാഭിവാദ്യങ്ങൾ അർപ്പിക്കുന്നതും കാണാം.
The Captain gets candid in Gwalior 😃
— BCCI (@BCCI) October 6, 2024
Suryakumar Yadav reacts to #TeamIndia batters in the nets, with a unique description for each 😎 #INDvBAN | @surya_14kumar | @IDFCFIRSTBank pic.twitter.com/syjQsfyZcF
ഗാബ ടെസ്റ്റിൽ വാഷിങ് ടൺ സുന്ദർ താരപ്പകിട്ടുള്ള ഇന്നിങ്സായിരുന്നു കാഴ്ച വെച്ചിരുന്നത്. ആ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ സുന്ദർ 62 റൺസ് നേടുകയും ശ്രദ്ധുൽ താക്കൂറിനൊപ്പം ചേർന്ന് 100 റൺസിന് മുകളിലുള്ള പാർട്ണർഷിപ്പ് പടുത്തുയർത്തുകയും ചെയ്തു. ആ മത്സരത്തിൽ സുന്ദർ നാല് വിക്കറ്റും കരസ്ഥമാക്കുകയുണ്ടായി.
ഗാബയിലെ ഐതിഹാസിക ഇന്നിങ്സുകളോടെ ടീമിൽ സ്ഥാനമുറപ്പിക്കുമെന്ന് കരുതിയിരുന്നെങ്കിലും പിന്നീട് പരിക്കുകളുടെ പിടിയിലായിരുന്നു സുന്ദർ. ടീമിൽ വന്നും പോയും ഇരുന്നു. ഇപ്പോൾ സ്പിൻ ഓൾ റൗണ്ടറായ രവീന്ദ്ര ജഡേജ ടി20 യിൽ നിന്ന് കഴിഞ്ഞ ലോകകപ്പോടെ റിട്ടയർമെന്റ് പ്രഖ്യാപിച്ച ഒഴിവിൽ ടീമിൽ സ്ഥാനമുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ യുവഓൾറൗണ്ടർ. കഴിഞ്ഞ ദിനമായിരുന്നു സുന്ദറിന്റെ 25ാമത്തെ ജന്മദിനം.
ഈയടുത്ത് സിംബാബെവെയ്ക്കും ശ്രീലങ്കയ്ക്കുമെതിരെയുള്ള ടി20 സീരീസിൽ സുന്ദർ ഭാഗമായിരുന്നു. ഗംഭീറിന്റെ നേതൃത്വത്തിലുള്ള പുതിയ ടീമിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വാഷിങ് ടൺ സുന്ദർ.
Content Highlights: Candid Suryakumar Yadav teases Washington Sundar in practice session