വനിതാ ട്വന്റി20 ലോകകപ്പ്; ഇന്ത്യ ഇന്ന് പാകിസ്താനെതിരെ, ജയം നിർണ്ണായകം

ആദ്യ മത്സരത്തിൽ ലങ്കയെ 31 റൺസിന് വീഴ്ത്തിയാണ് പാകിസ്താൻ വിജയിച്ചിരുന്നത്

dot image

വനിതാ ടി20 ലോകകപ്പിൽ ന്യൂസിലാൻഡിനോടേറ്റ കനത്ത തോൽവിയുടെ ക്ഷീണം മാറ്റാൻ ഇന്ത്യൻ ടീം ഇന്നിറങ്ങുന്നു. 3.30 ന് ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യയുടെ രണ്ടാം മത്സരത്തിൽ അയൽക്കാരായ പാകിസ്താനാണ് എതിരാളി. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ വീഴ്ത്തിയാണ് പാകിസ്താന്റെ വരവ്. ന്യൂസിലാൻഡിനോട് 58 റൺസിന്റെ വലിയ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യൻ വനിതാ ടീം ബാറ്റിങ്ങിലും ബൗളിങ്ങിലും ദയനീയ പ്രകടനമാണ് കാഴ്ച വെച്ചത്. ബൗളർമാർ കളി മറന്ന് പന്തെറിഞ്ഞപ്പോൾ ബാറ്റർമാർ വിക്കറ്റുകൾ വലിച്ചെറിഞ്ഞു. സ്മൃതി മന്ദാനയും ഹർമൻപ്രീത് കൗറുമടക്കം മുൻനിര താരങ്ങളെല്ലാം നിരാശപ്പെടുത്തി.

അതേ സമയം അരങ്ങേറ്റത്തിൽ തന്നെ ഒരു വിക്കറ്റുമായി തിളങ്ങിയ മലയാളി സ്പിന്നർ ആശ ശോഭന ഇന്നും ഇന്ത്യക്കായി ഇറങ്ങിയേക്കും. ആദ്യ മത്സരത്തിൽ ലങ്കയെ 31 റൺസിന് വീഴ്ത്തിയാണ് പാകിസ്താൻ വിജയിച്ചിരുന്നത്. അതേ സമയം ഇന്നലെ ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഓസ്ട്രേലിയ ഏകപക്ഷീയ വിജയം സ്വന്തമാക്കി. ശ്രീലങ്കയെ ആറു വിക്കറ്റിനാണ് ഓസ്ട്രേലിയൻ വനിതകൾ തകർത്തിട്ടത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 93 റൺസ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ 34 പന്തും ആറു വിക്കറ്റും ബാക്കിയാക്കി ഓസ്ട്രേലിയ ലക്ഷ്യത്തിലെത്തി. 38 പന്തിൽ നാലു ഫോറുകളോടെ 43 റൺസുമായി പുറത്താകാതെ നിന്ന ബേത് മൂണിയാണ് ഓസീസിനെ വിജയത്തിലെത്തിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us