ബംഗ്ലാദേശിനെതിരായ ഒന്നാം ടി20 മത്സരത്തില്‍ ഇന്ത്യയുടെ ഏഴ് വിക്കറ്റ് വിജയത്തിനൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട പ്രകടനമായിരുന്നു സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടേത്. പാകിസ്താന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയുടെ വിജയമുറപ്പിച്ചാണ് ഹാര്‍ദിക് ബാറ്റുവീശിയത്.
Hardik Pandya finishes off in style in Gwalior 💥#TeamIndia win the #INDvBAN T20I series opener and take a 1⃣-0⃣ lead in the series 👌👌
— BCCI (@BCCI) October 6, 2024
Scorecard - https://t.co/Q8cyP5jXLe@IDFCFIRSTBank pic.twitter.com/uYAuibix7Q
അഞ്ചാമനായി ഇറങ്ങി 16 പന്തില്‍ 39 റണ്‍സ് നേടി ഹാര്‍ദിക് പുറത്താകാതെ നിന്നു. രണ്ട് സിക്‌സും അഞ്ച് ബൗണ്ടറിയുമാണ് ഹാര്‍ദിക്കിന്റെ ബാറ്റിൽ നിന്ന് പിറന്നത്. ഹാര്‍ദിക്കിന്റെ തകര്‍പ്പന്‍ ഫിനിഷാണ് ഇന്ത്യയെ അനായാസം വിജയത്തിലേക്ക് നയിച്ചത്. വിജയത്തിലേക്ക് രണ്ട് റണ്‍സ് ശേഷിക്കെ, 12-ാം ഓവറിലെ അഞ്ചാം പന്തില്‍ ടസ്‌കിന്‍ അഹമദിനെ സിക്‌സര്‍ പറത്തി ഹാര്‍ദിക് ഇന്ത്യയുടെ വിജയറണ്‍ കുറിച്ചു.
തകര്‍പ്പന്‍ ഫിനിഷിങ്ങിന് പിന്നാലെ തകര്‍പ്പന്‍ റെക്കോര്‍ഡും ഹാര്‍ദിക്കിനെ തേടിയെത്തിയിരിക്കുകയാണ്. ടി20യില്‍ ഏറ്റവും കൂടുതല്‍ തവണ സിക്‌സടിച്ച് ഇന്ത്യയെ വിജയിപ്പിക്കുന്ന താരമെന്ന റെക്കോര്‍ഡാണ് ഹാര്‍ദിക് സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്. ഇത് അഞ്ചാം തവണയാണ് ഹാര്‍ദിക് സിക്‌സടിച്ച് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. റെക്കോര്‍ഡില്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെയാണ് ഹാര്‍ദിക് മറികടന്നത്. നാല് തവണയാണ് കോഹ്‌ലി സിക്‌സടിച്ച് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
ഇന്ത്യയുടെ ചെയ്‌സിങ്ങിലെ 12-ാം ഓവര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് പ്രകടനത്തിനാണ് ഗ്വാളിയോര്‍ സാക്ഷ്യം വഹിച്ചത്. ടസ്‌കിന്‍ അഹമ്മദിനെ ബൗണ്ടറി കടത്തികൊണ്ടുള്ള ഹാര്‍ദിക്കിന്റെ 'നോ ലുക്ക്' ഷോട്ടും വൈറലായിരുന്നു.
ഓവറിലെ മൂന്നാം പന്തില്‍ ബൗണ്‍സറിന് ശ്രമിച്ച ടസ്‌കിന്റെ പന്തിനെ ഹാര്‍ദിക് വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ ബാറ്റ് വെച്ച് ബൗണ്ടറി കടത്തുമ്പോള്‍ ആ ഷോട്ടിന് അത്രയും ആധികാരികതയുണ്ടായിരുന്നു. ബോളറെയോ പന്തിനെയോ നോക്കാതെ ഒരു തരം നോ ലുക്ക് ഷോട്ടായിരുന്നു അത്. അടുത്ത പന്തിലും ഹാര്‍ദിക് വ്യത്യസ്ത ഷോട്ടിലൂടെ ബൗണ്ടറി കടത്തി. ഇത്തവണ ഹാര്‍ദികിന്റെ കൈയ്യില്‍ നിന്ന് ബാറ്റും തെറിച്ചുപോയിരുന്നു. പിന്നീടുള്ള പന്ത് സിക്‌സറടിച്ചായിരുന്നു ഹാര്‍ദിക് കളി അവസാനിപ്പിച്ചത്. ഇതോടെ ആദ്യം ബാറ്റ് ചെയ്ത് 127 റണ്‍സടിച്ച ബംഗ്ലാ സ്‌കോറിനെ 132 റണ്‍സടിച്ച് ഇന്ത്യ മറികടക്കുകയായിരുന്നു.
Content Highlights: IND vs BAN: Hardik Pandya overtakes Virat Kohli to achieve this unique feat in