'വിജയത്തിൽ സന്തോഷം, പക്ഷേ ഒരു പ്രശ്നമുണ്ട്'; തുറന്നുപറഞ്ഞ് സൂര്യകുമാർ യാദവ്

'ചില മേഖലകളിൽ മാറ്റങ്ങൾ വരേണ്ടതുണ്ട്. അതിനെക്കുറിച്ച് അടുത്ത മത്സരത്തിന് മുമ്പായി ഇന്ത്യൻ ടീം ചർച്ച നടത്തും.'

dot image

ബം​ഗ്ലാദേശിനെതിരായ ഒന്നാം ട്വന്റി 20യിലെ തകർപ്പൻ വിജയത്തിൽ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. 'മത്സരം വിജയിച്ചതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. അടുത്ത മത്സരങ്ങളെ ഏറെ ആവേശത്തോടെ സമീപിക്കുന്നു. എന്നാൽ ഒരു പ്രശ്നമുള്ളത് ഇത്രയധികം ബൗളിങ് സാധ്യതകൾ എനിക്ക് മുന്നിലുള്ളതാണ്.' സൂര്യകുമാർ യാദവ് ആദ്യ മത്സരത്തിലെ വിജയത്തിൽ പ്രതികരിച്ചു.

'ടീം മീറ്റിങ്ങിൽ തയ്യാറാക്കിയ പദ്ധതി പോലെ ഓരോ താരങ്ങളും അവരുടെ കഴിവുകൾ പുറത്തെടുക്കാനാണ് ശ്രമിച്ചത്. എങ്ങനെയാണ് ബാറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് ഇന്ത്യൻ ടീം ആ​ഗ്രഹിക്കുന്നതെന്ന് മത്സരത്തിൽ കാണിച്ചു. ഓരോ മത്സരത്തിലും പ്രാവർത്തികമാക്കാൻ പുതിയ കാര്യങ്ങൾ പഠിച്ചിരിക്കണം. ചില മേഖലകളിൽ മാറ്റങ്ങൾ വരേണ്ടതുണ്ട്. അതിനെക്കുറിച്ച് അടുത്ത മത്സരത്തിന് മുമ്പായി ഇന്ത്യൻ ടീം ചർച്ച നടത്തും.' സൂര്യകുമാർ യാദവ് വ്യക്തമാക്കി.

ഒന്നാം ട്വന്റി 20യിൽ ടോസ് നേടിയ ഇന്ത്യ ബം​ഗ്ലാദേശിനെ ബാറ്റിങിനയക്കുകയായിരുന്നു. 19.5 ഓവറിൽ 127 റൺസിൽ ബംഗ്ലാദേശിനെ ഓൾ ഔട്ടാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. വരുൺ ചക്രവർത്തിയും അർഷ്ദീപ് സിങും നീലപ്പടയ്ക്കായി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ സ‍ഞ്ജു സാംസൺ 29, സൂര്യകുമാർ യാദവ് 29, ഹാർദിക് പാണ്ഡ്യ പുറത്താകാതെ 39 എന്നിവരുടെ ഇന്നിം​ഗ്സ് ബലത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം നേടി. 11.5 ഓവറിലായിരുന്നു ഇന്ത്യൻ വിജയം.

Content Highlights: Indian Captain Suryakumar Yadav reacts the areas to rework

dot image
To advertise here,contact us
dot image