അ​ഗാർക്കറിനും അർഷ്ദീപിനും പിൻഗാമി; അരങ്ങേറ്റത്തിൽ ചരിത്ര റെക്കോർഡുമായി മായങ്ക് യാദവ്

ഈ റെക്കോർഡ് സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് മായങ്ക്

dot image

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അരങ്ങേറ്റ മത്സരത്തിൽ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി യുവപേസർ മായങ്ക് യാദവ്. അജിത്ത് അ​ഗാർക്കറിനും അർഷ്ദീപ് സിങ്ങിനും ശേഷം ട്വന്റി 20 ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവർ മെയ്ഡൻ ആക്കിയ മൂന്നാമത്തെ മാത്രം ഇന്ത്യൻ താരമായിരിക്കുകയാണ് മായങ്ക് യാദവ്. 2006ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജൊഹന്നാസ്ബർഗിൽ വെച്ച് നടന്ന തന്റെ ആദ്യ മത്സരത്തിലാണ് അജിത്ത് അ​ഗാർക്കർ ആദ്യ ഓവർ തന്നെ മെയ്ഡൻ ആക്കിയത്. ഇത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെയും ആദ്യ അന്താരാഷ്ട്ര ട്വന്റി 20യായിരുന്നു. ആറ് വിക്കറ്റിന് ഇന്ത്യ ജയിക്കുകയും ചെയ്തു.

2022ൽ സതാംപ്ടണിലാണ് അർഷ്ദീപ് സിങ് ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ചത്. ആദ്യ ഓവർ തന്നെ താരം റൺസൊന്നും വിട്ടുകൊടുക്കാതെ എറിയുകയും ചെയ്തു. ബം​ഗ്ലാദേശിനെതിരായ ട്വന്റി 20യിൽ ആദ്യ ഓവറിൽ റൺസ് വിട്ടുകൊടുക്കാതിരുന്ന മായങ്ക് രണ്ടാം ഓവറിൽ ആദ്യ വിക്കറ്റും സ്വന്തമാക്കി. ഒരു റൺസെടുത്ത് നിന്ന മഹമ്മദുള്ളായെ വാഷിങ്ടൺ സുന്ദറിന്റെ കൈകളിൽ എത്തിച്ചാണ് മായങ്ക് ആദ്യ അന്താരാഷ്ട്ര വിക്കറ്റ് സ്വന്തമാക്കിയത്. നാല് ഓവറിൽ 21 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റുമായി മായങ്ക് യാദവ് തന്റെ സ്പെൽ അവസാനിപ്പിച്ചു.

ബം​ഗ്ലാദേശിനെതിരായ ഒന്നാം ട്വന്റി 20യിൽ ഇന്ത്യൻ ആധിപത്യമാണ് കണ്ടത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബം​ഗ്ലാദേശ് 19.5 ഓവറിൽ 127 റൺസിൽ എല്ലാവരും പുറത്തായി. മായങ്കിനെ കൂടാതെ അർഷ്ദീപ് സിങ്ങും വരുൺ ചക്രവർത്തിയും ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ 11.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 14 പന്തിൽ 29, സഞ്ജു സാംസൺ 19 പന്തിൽ 29, ഹാർദ്ദിക്ക് പാണ്ഡ്യ 16 പന്തിൽ പുറത്താകാതെ 39 എന്നിവരാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്.

Content Highlights: Mayank Yadav inks history, became third Indian to achieve this feat

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us