'മത്സരത്തിന് മുമ്പ് എനിക്ക് ഒരൽപ്പം പേടിയുണ്ടായിരുന്നു'; ധൈര്യം തന്നത്​ ​ഗംഭീറെന്ന് മായങ്ക് യാദവ്

'പരിക്കിന്റെ പിടിയിലായിരുന്ന സമയം എനിക്ക് ഏറെ ബുദ്ധിമുട്ടായിരുന്നു.'

dot image

ഇന്ത്യൻ ടീമിനൊപ്പമുള്ള ആദ്യ അന്താരാഷ്ട്ര മത്സരത്തിന് മുമ്പ് തനിക്ക് ഒരൽപ്പം ഭയമുണ്ടായിരുന്നുവെന്ന് പറഞ്ഞ് യുവപേസർ മായങ്ക് യാദവ്. 'ഐപിഎല്ലിന് ശേഷം അധികം ക്രിക്കറ്റ് കളിച്ചിട്ടില്ല. പരിക്കിൽ നിന്ന് മുക്തനായി നേരിട്ട് അന്താരാഷ്ട്ര അരങ്ങേറ്റം നടത്തുകയെന്നതാണ് എന്നെ സമ്മർദ്ദത്തിലാക്കിയത്. പരിശീലകൻ ​ഗൗതം ​ഗംഭീറിന്റെ ഉപദേശമാണ് എന്റെ പിരിമുറുക്കം ഒഴിവാക്കിയത്. ഇതൊരു അന്താരാഷ്ട്ര മത്സരം മാത്രമാണെന്നും മുമ്പ് പഠിച്ചത് പ്രയോ​ഗിച്ചാൽ മതിയെന്നും ​ഗംഭീർ പറഞ്ഞു.' ജിയോ സിനിമയ്ക്ക് നൽകിയ അഭിമുഖത്തിൽ മായങ്ക് യാദവ് വ്യക്തമാക്കി.

'പരിക്കിന്റെ പിടിയിലായിരുന്ന സമയം എനിക്ക് ഏറെ ബുദ്ധിമുട്ടായിരുന്നു. ഒരുപാട് ഉയർച്ച താഴ്ചകൾ ഈ നാല് മാസം ജീവിതത്തിൽ ഉണ്ടായി. ശരീരത്തിന്റെ ആരോ​ഗ്യം ഞാൻ ഏറെ ശ്രദ്ധിച്ചു. സ്പീഡിൽ പന്തെറിയുന്നതിനേക്കാൾ കൂടുതലായി ലെങ്ത് കൃത്യമായി പാലിക്കാൻ ശ്രമിച്ചു. കുറച്ച് റൺസ് മാത്രം വിട്ടുകൊടുത്തുള്ള ബൗളിങ് ആണ് കൂടുതലായും ഇക്കാലയളവിൽ പരിശീലിച്ചത്.' മായങ്ക് യാദവ് വ്യക്തമാക്കി.

ബം​ഗ്ലാദേശിനെതിരായ ട്വന്റി 20യിൽ ആദ്യ ഓവറിൽ റൺസ് വിട്ടുകൊടുക്കാതിരുന്ന മായങ്ക് രണ്ടാം ഓവറിൽ ആദ്യ വിക്കറ്റും സ്വന്തമാക്കി. ഒരു റൺസെടുത്ത് നിന്ന മഹമ്മദുള്ളായെ വാഷിങ്ടൺ സുന്ദറിന്റെ കൈകളിൽ എത്തിച്ചാണ് മായങ്ക് ആദ്യ അന്താരാഷ്ട്ര വിക്കറ്റ് സ്വന്തമാക്കിയത്. നാല് ഓവറിൽ 21 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റുമായി മായങ്ക് യാദവ് തന്റെ സ്പെൽ അവസാനിപ്പിച്ചു.

Content Highlights: Mayank Yadav Reveals Coach's Big Message when he was nervous ahead of t20i debut

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us