ഇന്ത്യ യോ​ഗ്യത നേടിയാൽ ചാംപ്യൻസ് ട്രോഫി ഫൈനൽ ദുബായിൽ; റിപ്പോർട്ട്

ഫൈനലിന് ഇന്ത്യ യോ​ഗ്യത നേടിയില്ലെങ്കിൽ നേരത്തെ നിശ്ചയിച്ചതുപോലെ കലാശപ്പോരിന്റെ വേദി ലഹോർ തന്നെയാവും

dot image

അടുത്ത വർഷം പാകിസ്താനിൽ നടക്കാനിരിക്കുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയുടെ മത്സരങ്ങളുടെ വേദിയിൽ മാറ്റമുണ്ടായേക്കും. ഇന്ത്യ യോ​ഗ്യത നേടിയാൽ ഫൈനൽ മത്സരം ദുബായിൽ നടത്തിയേക്കും. ഫൈനലിന് ഇന്ത്യ യോ​ഗ്യത നേടിയില്ലെങ്കിൽ നേരത്തെ നിശ്ചയിച്ചതുപോലെ കലാശപ്പോരിന്റെ വേദി ലഹോർ തന്നെയാവും. ദി ടെല​ഗ്രാഫ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അടുത്ത വർഷം ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെയാണ് ചാംപ്യൻസ് ട്രോഫി നടക്കുക. ടൂർണമെന്റ് പാകിസ്താനിൽ നടക്കുന്നതിനാൽ ഇന്ത്യയുടെ പങ്കാളിത്തത്തെ സംബന്ധിച്ച് നേരത്തെ തന്നെ ആശയകുഴപ്പം ഉണ്ടായിരുന്നു. ഇരുരാജ്യങ്ങൾക്കുമിടയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് ഇന്ത്യ പാകിസ്താനിലേക്ക് യാത്ര ചെയ്യാത്തതിന് കാരണം. 2008ലെ ഏഷ്യാ കപ്പിലാണ് ഇന്ത്യ ഒടുവിൽ പാകിസ്താനിൽ ക്രിക്കറ്റ് കളിച്ചത്.

ചാംപ്യൻസ് ട്രോഫിയിൽ പാകിസ്താനും ബം​ഗ്ലാദേശും ന്യൂസിലാൻഡും ഉൾപ്പെടുന്ന ​ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ഇന്ത്യയ്ക്കെതിരായ മത്സരത്തിന് പാകിസ്താൻ ഇനി മറ്റൊരു രാജ്യത്തേയ്ക്ക് സഞ്ചരിക്കേണ്ടി വരും. നേരത്തെ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ഒരു വേദിയിൽ നടത്താമെന്ന് പാകിസ്താൻ പറ‍ഞ്ഞിരുന്നു. എന്നാൽ വേദിമാറ്റമാണ് ബിസിസിഐ ആ​ഗ്രഹിക്കുന്നതെന്നാണ് സൂചന.

Content Highlights: Champions Trophy final venue likely relocate to Dubai if India qualifies

dot image
To advertise here,contact us
dot image