'മായങ്കിനെ ഭയമില്ല'; അവനെ പോലുള്ള ബൗളര്‍മാരെ നെറ്റ്സില്‍ നേരിടുന്നുണ്ടെന്ന് ബംഗ്ലാദേശ് നായകന്‍

ഒന്നാം ടി20യില്‍ ബംഗ്ലാദേശിനെ പന്തുകൊണ്ട് വിറപ്പിക്കാന്‍ മായങ്കിന് സാധിച്ചിരുന്നു.

dot image

ഇന്ത്യയുടെ പുത്തന്‍ പേസ് സെന്‍സേഷന്‍ മായങ്ക് യാദവിനെ ഭയമില്ലെന്ന് ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ അരങ്ങേറിയ മായങ്ക് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള വരവ് ഒരു മെയ്ഡനോടെ ആരംഭിച്ച മായങ്ക് തന്‍റെ രണ്ടാം ഓവറില്‍ ആദ്യ വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തിരുന്നു.

'മായങ്കിനെ പോലെയുള്ള ഫാസ്റ്റ് ബൗളര്‍മാരെ ഞങ്ങള്‍ നെറ്റ്‌സില്‍ നേരിടാറുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കുറിച്ച് ഞങ്ങള്‍ ആശങ്കപ്പെടുന്നില്ല. പക്ഷേ അദ്ദേഹം മികച്ച ബൗളറാണ്', ഷാന്റോ പറഞ്ഞു. പരമ്പരയിലെ രണ്ടാം മത്സരത്തിന് മുന്നോടിയായി സംസാരിക്കവേയായിരുന്നു ഷാന്റോയുടെ പ്രതികരണം.

ഒന്നാം ടി20യില്‍ ബംഗ്ലാദേശിനെ പന്തുകൊണ്ട് വിറപ്പിക്കാന്‍ മായങ്കിന് സാധിച്ചിരുന്നു. മത്സരത്തിൽ നാല് ഓവറുകൾ പന്തെറിഞ്ഞ മായങ്ക് 21 റൺസ് മാത്രം വിട്ട് നൽകിയാണ് ഒരു വിക്കറ്റ് സ്വന്തമാക്കിയത്. മത്സരത്തിൽ തുടർച്ചയായി 140 കിലോമീറ്റർ സ്പീഡിന് മുകളിൽ പന്തെറിയാൻ മായങ്ക് യാദവിന് സാധിച്ചിരുന്നു.

ബുധനാഴ്ചയാണ് ടി20 പരമ്പരയിലെ രണ്ടാം മത്സരം. ബം​ഗ്ലാദേശിനെതിരായ ഒന്നാം ട്വന്റി 20യിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബം​ഗ്ലാദേശ് 19.5 ഓവറിൽ 127 റൺസിൽ എല്ലാവരും പുറത്തായി. മായങ്കിനെ കൂടാതെ അർഷ്ദീപ് സിങ്ങും വരുൺ ചക്രവർത്തിയും ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ 11.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 14 പന്തിൽ 29, സഞ്ജു സാംസൺ 19 പന്തിൽ 29, ഹാർദ്ദിക്ക് പാണ്ഡ്യ 16 പന്തിൽ പുറത്താകാതെ 39 എന്നിവരാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്.

Content Highlights: IND vs BAN: Najmul Shanto on facing Mayank Yadav's fast bowling

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us