ബാറ്ററുടെ ഷോട്ട് കാലിൽ തട്ടി അപ്രതീക്ഷിത റൺ ഔട്ട്, ശേഷം പിച്ചിൽ വെറൈറ്റി സ്റ്റെപ്പുകളുമായി ഇം​ഗ്ലീഷ് താരം

നാറ്റിന്റെ ബാറ്റിങ് പ്രകടനത്തെക്കാൾ മത്സരത്തിൽ ശ്രദ്ധേയമായത് ബൗളിങ്ങ് സമയത്ത് നാറ്റ് ചെയ്ത 'നൃത്ത'ത്തിന്റെ പേരിലായിരുന്നു.

dot image

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏഴ് വിക്കറ്റിന്റെ വമ്പൻ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട് വനിതാ ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി നിൽക്കുകയാണ്. നാലാമനായി ഇറങ്ങി 36 പന്തിൽ 6 ഫോറുകളടക്കം 48 റൺസ് നേടി പുറത്താകാതെ നിന്ന നാറ്റ് സൈവർ ബ്രണ്ടാണ് ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചത്. എന്നാൽ നാറ്റിന്റെ ബാറ്റിങ് പ്രകടനത്തെക്കാൾ മത്സരത്തിൽ ശ്രദ്ധേയമായത് ബൗളിങ്ങ് സമയത്ത് നാറ്റ് ചെയ്ത 'നൃത്ത'ത്തിന്റെ പേരിലായിരുന്നു. ഇന്നിങ്‌സിന്റെ അവസാന ഓവറിലാണ് സംഭവം.

അവസാന ഓവറിന്റെ ആദ്യ പന്ത് നേരിട്ട ദക്ഷിണാഫ്രിക്കയുടെ ആനറി ഡർക്സൺ ലോങ്ങ് ഓണിലേക്കാണ് ബാറ്റ് വീശിയത്. എന്നാൽ ബൗൾ ചെയ്ത നാറ്റിന്റെ വലത് കാലിൽ തട്ടി സ്റ്റമ്പ് തെറിച്ചു. ക്രീസിൽ നിന്നും പുറത്തായിരുന്ന നോൺ സ്ട്രൈക്കർ സുനെ ലൂസ് റണ്ണൗട്ടായി. ശേഷമാണ് ഇരു കാലുകളും കൂട്ടി വെച്ച് നാറ്റ് പിച്ചിൽ വ്യത്യസ്ത സ്റ്റെപ്പുകളുമായി കളം നിറഞ്ഞത്. നാറ്റിന്റെ സ്റ്റെപ്പിന് ഗ്യാലറിയിൽ നിന്നും കയ്യടികളും ലഭിച്ചു.

അതേ സമയം നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 124 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നാല് പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

ദക്ഷിണാഫ്രിക്കൻ നിരയിൽ ഓപ്പണറായ ക്യാപ്റ്റൻ ലോറ മാത്രമാണ് മികച്ചു കളിച്ചത്. 39 പന്തിൽ മൂന്ന് ഫോറുകളടക്കം 42 റൺസാണ് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ നേടിയത്. ഇംഗ്ലണ്ടിന്റെ സ്പിൻ ബൗളിങ് കൂട്ടുകെട്ടാണ് ചുരുങ്ങിയ സ്‌കോറിൽ പ്രോട്ടീസ് പടയെ തളച്ചത്. സോഫി എക്കൽസ്റ്റോൺ രണ്ട് വിക്കറ്റും സാറാ ഗ്ലെൻ, ലിൻസി സ്മിത്ത്, ചാർളി ഡീൻ എന്നിവർ ഓരോ വിക്കറ്റും നേടി. ഇതോടെ രണ്ട് മത്സരങ്ങളിൽ രണ്ട് വിജയവുമായി ഇംഗ്ലണ്ട് ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തെത്തി. നേരത്തെ വെസ്റ്റ് ഇൻഡീസിനെ പത്ത് വിക്കറ്റിന് തോൽപ്പിച്ച ദക്ഷിണാഫ്രിക്ക ഈ തോൽവിയോടെ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു ജയവും തോൽവിയുമായി ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്താണ്.

Content Highlights: nat sciver brunt footy skills

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us