'ലങ്ക കടക്കാന്‍' ഇന്ത്യ; വനിതാ ടി20 ലോകകപ്പില്‍ ഇന്ന് നിര്‍ണായക പോരാട്ടം

ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ് നിര്‍ണായക മത്സരം

dot image

2024 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് 'ലങ്കന്‍ കടമ്പ'. വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യയും ശ്രീലങ്കയും നേര്‍ക്കുനേര്‍ പോരാടാനിറങ്ങുന്നത്. ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ് നിര്‍ണായക മത്സരം.

ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് മുന്നോട്ടുപോവണമെങ്കില്‍ ശ്രീലങ്കയ്‌ക്കെതിരെ വെറുതെ വിജയിച്ചാല്‍ മാത്രം പോരാ. മറിച്ച് വലിയ മാര്‍ജിനില്‍ ലങ്കയെ പരാജയപ്പെടുത്തിയാല്‍ മാത്രമാണ് ലോകകപ്പിലെ സെമി ഫൈനല്‍ സാധ്യത സജീവമാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുക. അതുകൊണ്ടുതന്നെ വമ്പന്‍ വിജയം ലക്ഷ്യമിട്ടാണ് ഇന്ന് ഹര്‍മന്‍പ്രീതും സംഘവും ഇന്നിറങ്ങുക.

ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് പരാജയം വഴങ്ങിയെങ്കിലും പാകിസ്താനെതിരെ ആധികാരിക സ്വന്തം വിജയമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. പാകിസ്താനെ ആറ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ടൂര്‍ണമെന്റിലേക്ക് തിരിച്ചുവന്നത്. പാകിസ്താനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് ഇന്ന് കളിച്ചേക്കുമെന്നാണ് സൂചന.

അതേസമയം ആദ്യ രണ്ട് മത്സരങ്ങളിലും പരാജയം വഴങ്ങേണ്ടിവന്ന ശ്രീലങ്ക അവസാന സ്ഥാനത്താണ്. അതുകൊണ്ട് തന്നെ ഇന്ത്യയ്‌ക്കെതിരെ വിജയിക്കുക എന്നത് ലങ്കയുടെ നിലനില്‍പ്പിന്റെ ആവശ്യമാണ്.

ലോകകപ്പില്‍ ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ദക്ഷിണാഫ്രിക്ക സ്‌കോട്‌ലന്‍ഡിനെ നേരിടും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ വൈകിട്ട് 3.30നാണ് മത്സരം.

Content Highlights: 2024 Women’s T20 World Cup: India vs Sri Lanka match today

dot image
To advertise here,contact us
dot image