സൂര്യകുമാറിനെ ഓർമപ്പെടുത്തിയ നിമിഷം; ബൗണ്ടറിയിൽ ഹാർദിക് പാണ്ഡ്യയുടെ കിടിലൻ ക്യാച്ച്

മത്സരത്തിന്റെ 14-ാം ഓവറിലെ മൂന്നാം പന്തിലാണ് സംഭവം

dot image

ബം​ഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി 20യിൽ തകർപ്പൻ ക്യാച്ചുമായി ഹാർദിക് പാണ്ഡ്യ . ട്വന്റി 20 ലോകകപ്പിൽ സൂര്യകുമാർ യാദവിന്റെ ക്യാച്ച് ഓർമിപ്പിക്കുന്ന രീതിയിലാണ് ഹാർദിക് ക്യാച്ചെടുത്തത്. അന്ന് ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറെ സൂര്യകുമാർ യാദവ് ലോങ് ഓഫിലാണ് ക്യാച്ചെടുത്തതെങ്കിൽ ഇന്ന് ഹാർദിക് മിഡ് വിക്കറ്റിലാണ് പന്ത് പിടികൂടിയത്.

മത്സരത്തിന്റെ 14-ാം ഓവറിലെ മൂന്നാം പന്തിലാണ് സംഭവം. വരുൺ ചക്രവർത്തി എറിഞ്ഞ പന്തിൽ ഒരു സിക്സിൽ കുറഞ്ഞതൊന്നും ബം​ഗ്ലാദേശ് താരം റിഷാദ് ഹൊസൈൻ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ റിഷാദിന്റെ ഷോട്ട് ബൗണ്ടറിയിലെത്തിയതും ഓടിയെത്തിയ ഹാർദിക് പന്ത് ബൗണ്ടറിക്ക് ഇപ്പുറം പിടികൂടി. സൂര്യകുമാറിനേക്കാൾ ബൗണ്ടറി ലൈനിന് മുമ്പിലായിരുന്നതിനാൽ ഒരൽപ്പം എളുപ്പത്തിലാണ് ഹാർദിക് ക്യാച്ചെടുത്തത്.

മത്സരത്തിൽ ഹാർദിക് ബാറ്റിങ്ങിലും തിളങ്ങിയിരുന്നു. 19 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സും സഹിതം 32 റൺസാണ് ഹാർദിക് അടിച്ചെടുത്തത്. ബൗളിങ്ങിൽ ഇന്ന് ഹാർദിക് പന്തെറിഞ്ഞില്ല. മത്സരത്തിൽ 86 റൺസിന്റെ ആധികാരിക വിജയത്തോടെ ഇന്ത്യ പരമ്പര വിജയം സ്വന്തമാക്കി.

Content Highlights: Hardik Pandya's stunning catch in boundary

dot image
To advertise here,contact us
dot image