സെമിയിലേക്ക് ആശ വെക്കാം; ശ്രീലങ്കയെ തകർത്തെറിഞ്ഞ് ഇന്ത്യൻ വനിതകൾ

സ്മൃതി മന്ദാനയുടെയും ഹർമൻപ്രീത് കൗറിന്റെയും അർധസെഞ്ച്വറിയുടെയും ഷഫാലി വർമയുടെയും (40 പന്തിൽ 43) മികവിലാണ് ഇന്ത്യ മികച്ച ഇന്നിങ്‌സ് പടുത്തുയർത്തിയത്.

dot image

വനിത ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് എയിലെ നിർണ്ണായക മത്സരത്തിൽ ശ്രീലങ്കയെ 82 റൺസിന് തോൽപിച്ച് ഇന്ത്യ. ഇതോടെ ഇന്ത്യയുടെ സെമി ഫൈനൽ സാധ്യത വർധിച്ചു. ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ മൂന്ന് വിക്കറ്റിന് 172 റൺസാണെടുത്തിരുന്നത്. ശ്രീലങ്കയുടെ മറുപടി ബാറ്റിങ് 90 റൺസിലവസാനിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളും തോറ്റ് ശ്രീലങ്ക ഗ്രൂപ്പ് എയിൽ നിന്ന് പുറത്തായി.

സ്മൃതി മന്ദാനയുടെയും ഹർമൻപ്രീത് കൗറിന്റെയും അർധസെഞ്ച്വറിയുടെയും ഷഫാലി വർമയുടെയും (40 പന്തിൽ 43) മികവിലാണ് ഇന്ത്യ മികച്ച ഇന്നിങ്‌സ് പടുത്തുയർത്തിയത്. മലയാളി സ്പിന്നർ ആശ ശോഭന നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ജയത്തോടെ ഇന്ത്യ നാല് പോയന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി. നിർണായകമായ നാലാം മത്സരത്തിൽ ഞായറാഴ്ച ആസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. ആദ്യ രണ്ട് സ്ഥാനക്കാർക്കാണ് സെമി പ്രവേശനം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us