ഇനി ലഭിക്കണമെന്നില്ല, അവസരം നഷ്ടപ്പെടുത്തിയതിൽ പിന്നീട് ഖേദിക്കും; സഞ്ജുവിനോടും അഭിഷേക് ശർമയോടും ആകാശ് ചോപ്ര

യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്‌ക്‌വാദ് തുടങ്ങിയവർ തിരിച്ചെത്തുന്നതോടെ ഇവരുടെയും ടീമിലെ സ്ഥാനം തുലാസിലാകുമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു.

dot image

ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഓപ്പണർമാരായി അവസരം ലഭിച്ചിട്ടും മുതലാക്കാനാകാതെ പോയ മലയാളി താരം സഞ്ജു സാംസൺ, അഭിഷേക് ശർമ എന്നിവർക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ലഭിച്ച ഈ അവസരങ്ങൾ നഷ്ടപ്പെടുത്തിയതോർത്ത് ഇരുവരും ഖേദിക്കേണ്ടി വരുമെന്ന് ചോപ്ര മുന്നറിയിപ്പ് നൽകി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച തുടക്കം ലഭിച്ചിട്ടും ഇരുവര്‍ക്കും അത് വേണ്ടവിധത്തില്‍ ഉപയോഗിക്കാനാകാതെ പോയ

സാഹചര്യത്തിലാണ് ചോപ്രയുടെ മുന്നറിയിപ്പ്.

യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്‌ക്‌വാദ് തുടങ്ങിയവർ തിരിച്ചെത്തുന്നതോടെ ഇവരുടെയും ടീമിലെ സ്ഥാനം തുലാസിലാകുമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു. രണ്ടാം ട്വന്റി20യിൽ ഇരട്ട ബൗണ്ടറികളുമായി തുടക്കമിട്ട സഞ്ജു ഏഴ് പന്തിൽനിന്ന് 10 റൺസെടുത്ത് പുറത്തായിരുന്നു. തുടർ ബൗണ്ടറികളുമായി മിന്നുന്ന തുടക്കം കുറിച്ച അഭിഷേക് ശർമ 15 റൺസെടുത്തും പുറത്തായി. ആദ്യ ടി20 മത്സരത്തിൽ സഞ്ജു 29 റൺസെടുത്തപ്പോൾ അഭിഷേക് ശർമ്മ 16 റൺസാണ് എടുത്തിരുന്നത്. കരിയറിലെ രണ്ടാമത്തെ മാത്രം രാജ്യാന്തര ‍ട്വന്റി20 കളിച്ച നിതീഷ് റെഡ്ഡി പോലും അർധ സെഞ്ച്വറിയും 2 വിക്കറ്റുമായി തിളങ്ങുമ്പോൾ, സഞ്ജുവിന്റെയും അഭിഷേകിന്റെയും ടീമിലെ സ്ഥാനം സുരക്ഷിതമല്ലെന്ന് ചോപ്ര ചൂണ്ടിക്കാട്ടുന്നു.

അർധ സെഞ്ച്വറി നേടിയ നിതീഷ് റെഡ്ഡി (74), റിങ്കു സിങ് (53) തുടങ്ങിയവരുടെ മികവിൽ ഇന്ത്യ 221 റൺസ് നേടിയിരുന്നു. ട്വന്റി20 ചരിത്രത്തില്‍ ബംഗ്ലദേശിനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. മറുപടി ബാറ്റിങ് 135 ൽ അവസാനിച്ചപ്പോൾ ഇന്ത്യ 86 റൺസിന് വിജയം സ്വന്തമാക്കി. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിന്റെ 127 റൺസ് പിന്തുടർന്ന ഇന്ത്യ ഏഴ് വിക്കറ്റിനാണ് വിജയിച്ചിരുന്നത്. രണ്ട് വിജയങ്ങളുമായി പരമ്പര സ്വന്തമാക്കിയ ഇന്ത്യ നാളെ അവസാന മത്സരത്തിനിറങ്ങും.

Content Highlights: aakash chopra on sanju samson, abhishek sharma

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us