'അഭിഷേകിനെയും നിതീഷിനെയും സൂപ്പർസ്റ്റാറുകൾ ആക്കിയത് ആ ഓസ്ട്രേലിയക്കാരൻ'; പ്രശംസിച്ച് മുൻ പാക് താരം

ബം​ഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി 20യിൽ നിതീഷ് റെഡ്ഡി 34 പന്തിൽ 74 റൺസ് നേടിയിരുന്നു

dot image

ഇന്ത്യൻ ക്രിക്കറ്റിൽ അഭിഷേക് ശർമയെയും നിതീഷ് കുമാർ റെഡ്ഡിയെയും സൂപ്പർ താരങ്ങളാക്കി മാറ്റിയത് ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസാണെന്ന് പാകിസ്താൻ മുൻ താരം ബാസിത് അലി. ഈ അവസരത്തിൽ കമ്മിൻസിന്റെ പേര് പറയേണ്ടതുണ്ട്. ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ സൺറൈസേഴ്സ് ഹൈദരാബാദിൽ കമ്മിൻസ് നൽകിയ പിന്തുണയാണ് ഇരുവരുടെയും ഉയർച്ചയ്ക്ക് കാരണമായത്. ബാസിത് അലി തന്റെ യുട്യൂബ് ചാനലിൽ പ്രതികരിച്ചു.

ബം​ഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി 20യിൽ 34 പന്തിൽ നിതീഷ് 74 റൺസ് നേടിയിരുന്നു. ഒരു ഘട്ടത്തിൽ 41ന് മൂന്ന് എന്ന് ഇന്ത്യ തകർന്നപ്പോഴായിരുന്നു നിതീഷ് റെഡ്ഡി തന്റെ വെടിക്കെട്ട് നടത്തിയത്. പിന്നാലെ ബൗളിങ്ങിൽ രണ്ട് വിക്കറ്റുകളും താരം നേടി. ബം​ഗ്ലാദേശ് പരമ്പരയിലെ രണ്ട് മത്സരങ്ങളിലും അഭിഷേക് ശർമയ്ക്ക് തിളങ്ങാൻ സാധിച്ചിട്ടില്ല. എങ്കിലും ജൂലൈ മാസത്തിൽ നടന്ന സിംബാബ്‍വെ പരമ്പരയിൽ അഭിഷേക് തന്റെ കരിയറിലെ ആദ്യ സെഞ്ച്വറി നേടിയിരുന്നു.

ഇന്ത്യൻ പ്രീമിയർ ലീ​ഗിലെ കഴിഞ്ഞ സീസണിലാണ് അഭിഷേക് ശർമയും നിതീഷ് കുമാർ റെഡ്ഡിയും ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞ സീസണിൽ 16 മത്സരങ്ങൾ കളിച്ച അഭിഷേക് 484 റൺസാണ് അടിച്ചുകൂട്ടിയത്. 13 മത്സരങ്ങൾ കളിച്ച നിതീഷ് കുമാർ റെഡ്ഡി 303 റൺസും നേടി. പാറ്റ് കമ്മിൻസ് നായകനായ ടീം ഐപിഎല്ലിന്റെ ഫൈനലിൽ എത്തിയിരുന്നു. കലാശപ്പോരിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെട്ടാണ് സൺറൈസേഴ്സ് കിരീടം കൈവിട്ടത്.

Content Highlights: Australia Star Gets Special Praise For Nitish Reddy, Abhishek Sharma's Rise

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us