സിങ്കം സിറാജ്; തെലങ്കാനയിൽ ഡി എസ് പിയായി ചുമതലയേറ്റ് ഇന്ത്യൻ താരം

ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ഭാ​ഗമായതിന്റെ ആദരവായാണ് നിയമനം

dot image

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് തെലങ്കാന സർക്കാരിന് കീഴിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്(ഡിഎസ്പി) ആയി ചുമതലയേറ്റു. തെലങ്കാന ഡിജിപി ഓഫീസിലെത്തിയാണ് ഇന്ത്യൻ പേസർ ചാർജെടുത്തത്. ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ഭാ​ഗമായതിന്റെ ആദരവായാണ് സിറാജിന് തെലങ്കാന പൊലീസിൽ നിയമനം നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പിന്നാലെ ഹൈദരാബാദുകാരനായ സിറാജ് മുഖ്യമന്ത്രിക്കും സർക്കാരിനും നന്ദി അറിയിച്ചു.

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിനെ തെലങ്കാനയുടെ ഡിഎസ്പിയായി നിയമിച്ചിരിക്കുന്നു. താരത്തിന്റെ ക്രിക്കറ്റ് നേട്ടങ്ങളെയും സംസ്ഥാനത്തോടുള്ള അർപ്പണബോധത്തെയും ആദരിക്കുന്നു. തന്റെ പുതിയ റോളിൽ പലരെയും പ്രചോദിപ്പിച്ചുകൊണ്ട് സിറാജ് തന്റെ ക്രിക്കറ്റ് ജീവിതം തുടരട്ടെ. സമൂഹമാധ്യമങ്ങളിലെ കുറിപ്പിലൂടെ തെലങ്കാന പൊലീസ് വ്യക്തമാക്കി.

ഇന്ത്യയ്ക്കായി 26 ടെസ്റ്റുകളും 44 ഏകദിനങ്ങളും 16 ട്വന്റി 20യിലും സിറാജ് കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 78ഉം ഏകദിനത്തിൽ 71ഉം ട്വന്റി 20യിൽ 14ഉം വിക്കറ്റുകൾ താരം നേടിയിട്ടുണ്ട്. ഹൈദരാബാദിൽ നിന്നുള്ള ഓട്ടോ ഡ്രൈവറുടെ മകനായ സിറാജ് 12-ാം വയസിലാണ് ക്രിക്കറ്റ് ജീവിതം തുടങ്ങിയത്. 2015ലാണ് ടെന്നിസ് ബോൾ ക്രിക്കറ്റിൽ നിന്നും സിറാജ് പ്രൊഫഷണൽ ക്രിക്കറ്റിന്റെ ഭാ​ഗമായത്. 2017ൽ ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഭാ​ഗമായി. 2018 മുതൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ പേസറാണ് സിറാജ്. അന്നത്തെ റോയൽ ചലഞ്ചേഴ്സ് നായകനും ഇന്ത്യൻ നായകനുമായിരുന്ന വിരാട് കോഹ്‍ലിയുമായുള്ള മികച്ച ബന്ധം സിറാജിനെ ദേശീയ ടീമിന്റെ ഭാ​ഗമാക്കി. പിന്നീട് ഇന്ത്യൻ ടീമിലെ പേസ് നിരയിൽ നിർണായക സാന്നിധ്യമായി സിറാജ് വളർന്നു.

Content Highlights: Mohammed Siraj appointed as Deputy Superintendent of Police in Telangana

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us