'അതെന്താ അഡ്മിനേ അങ്ങനൊരു ടോക്ക്?'; ഹിറ്റായി റോയല്‍സിൻ്റെ 'സിംഗിൾ' പോസ്റ്റ്, ഡീകോഡ് ചെയ്ത് സോഷ്യൽ മീഡിയ

പോസ്റ്റ് വൈറലായതും നിരവധി പേരാണ് കമന്റുകളിലൂടെയും ട്രോളുകളിലൂടെയും പ്രതികരിച്ച് രംഗത്തെത്തുന്നത്

dot image

പാകിസ്താനെതിരായ മുള്‍ട്ടാന്‍ ടെസ്റ്റില്‍ വിജയത്തിലേക്ക് അടുക്കുകയാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ടിനെതിരെ 267 റണ്‍സിന്റെ ലീഡ് വഴങ്ങിയ പാകിസ്താന്‍ രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെന്ന നിലയിലാണ് നാലാം ദിനം അവസാനിപ്പിച്ചത്. നേരത്തെ പാകിസ്താന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 556 റണ്‍സിനെതിരെ ഇംഗ്ലണ്ട് ഏഴിന് 823 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഹാരി ബ്രൂക്ക് (317), ഇരട്ട സെഞ്ച്വറി നേടിയ ജോ റൂട്ട് (262) എന്നിവരുടെ ഇന്നിങ്‌സാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

ഇതിനുപിന്നാലെ രാജസ്ഥാന്‍ റോയല്‍സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത് ബ്രൂക്കിൻ്റെയും റൂട്ടിന്റെയും ചിത്രങ്ങളുള്ള കൊളാഷാണ് രാജസ്ഥാന്‍ പോസ്റ്റ് ചെയ്തത്. കൊളാഷില്‍ ജോ റൂട്ടിൻ്റെ ചിത്രത്തിന് താഴെ ഹാരി ബ്രൂക്കിൻ്റെ ചിത്രത്തിന് താഴെ ഡബിളെന്നും ട്രിപ്പിളെന്നും എഴുതിയിട്ടുണ്ട്. താഴത്തെ കോളത്തില്‍ സിംഗിളെന്ന് എഴുതി പൊട്ടിച്ചിരിക്കുന്ന ഇമോജി വെച്ചിട്ടുണ്ടെങ്കിലും അവിടെ ആരുടെയും ചിത്രം നല്‍കിയിട്ടില്ല. ഹീഹീ എന്ന ക്യാപ്ഷനൊപ്പം ചൂണ്ടുവിരലിൻ്റെ ഇമോജിയും ചേര്‍ത്താണ് പോസ്റ്റ് പങ്കുവെക്കപ്പെട്ടിട്ടുള്ളത്.

പോസ്റ്റ് വൈറലായതും നിരവധി പേരാണ് കമന്റുകളിലൂടെയും ട്രോളുകളിലൂടെയും പ്രതികരിച്ച് രംഗത്തെത്തുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ സോഷ്യല്‍ മീഡിയ അഡ്മിന്‍ സിംഗിള്‍സിനെ ട്രോളുകയാണെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ അസമിനെയാണ് ട്രോളിയതെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. രാജസ്ഥാന്റെ അഡ്മിന്‍ ഏറ്റവും ക്രിയേറ്റീവായി ചിന്തിക്കുന്നയാളാണെന്നും ശമ്പളം കൂടുതല്‍ നല്‍കണമെന്നും ചിലര്‍ കമന്റില്‍ പ്രതികരിക്കുന്നുണ്ട്.

പാകിസ്താനെതിരായ ഒന്നാം ടെസ്റ്റിൽ ജോ റൂട്ടും ഹാരി ബ്രൂക്കും ചരിത്ര നേട്ടം സ്വന്തമാക്കുകയും ചെയ്തു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് സ്വന്തമാക്കിയത്. നാലാം വിക്കറ്റിൽ ജോ റൂട്ടും ഹാരി ബ്രൂക്കും 454 റൺസ് അടിച്ചെടുത്തു. 2015ൽ വെസ്റ്റ് ഇൻഡീസിനെതിരെ ഓസ്ട്രേലിയൻ താരങ്ങളായ ഷോൺ മാർഷും ആദം വോ​ഗ്സും ചേർന്ന് നാലാം വിക്കറ്റിൽ നേടിയ 449 റൺസിന്റെ കൂട്ടുകെട്ടാണ് ഇം​ഗ്ലണ്ട് ബാറ്റർമാർ പഴങ്കഥയാക്കിയത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നാലാമത്തെ കൂട്ടുകെട്ടെന്ന റെക്കോർഡും ഇംഗ്ലണ്ട് താരങ്ങൾ സ്വന്തമാക്കി.

ഇം​ഗ്ലണ്ട് സ്കോർ മൂന്നിന് 249 എന്ന സ്കോറിൽ എത്തിയപ്പോഴാണ് ജോ റൂട്ടും ഹാരി ബ്രൂക്കും ക്രീസിൽ ഒന്നിച്ചത്. ജോ റൂട്ട് 375 പന്തിൽ 262 റൺസെടുത്തു. 17 ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു റൂട്ടിന്റെ ഇന്നിം​ഗ്സ്. 322 പന്ത് നേരിട്ട ഹാരി ബ്രൂക്ക് 29 ഫോറും മൂന്ന് സിക്സും സഹിതം 317 റൺസെടുത്ത് പുറത്തായി. രണ്ടാം ഇന്നിം​ഗ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 823 റൺസെടുത്ത് ഇം​ഗ്ലണ്ട് ഇന്നിം​ഗ്സ് ഡിക്ലയർ ചെയ്തു.

Content Highlights: Rajasthan Royals social media post about Joe Root and Harry Brook goes viral

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us