നാണം കെട്ട തോൽവിക്ക് പിറകെ ടീമിൽ തമ്മിൽ തല്ല്; ബാബർ അസമിനെ ഷഹീൻ ഷാ സിംബുവെന്ന് വിളിച്ചുകളിയാക്കിയെന്ന് ആരോപണം

സ്വന്തം ടീമിലെ ഒരു താരം തന്നെ ബാബറിനെതിരെ ഈ വാക്കുകൾ ഉപയോഗിച്ചത് ഞെട്ടിച്ചെന്ന് ആരാധകരിൽ ചിലർ പ്രതികരിച്ചു

dot image

മുൾത്താനിലെ ഇംഗ്ലണ്ട് പാകിസ്താൻ ഒന്നാം ടെസ്റ്റിനിടെ പാകിസ്താൻ മുൻ ക്യാപ്റ്റൻ ബാബർ അസമിനെ പേസർ ഷഹീൻ ഷാ അഫ്രീദി അപമാനിച്ചതായി ആരോപണം. കൂറ്റൻ തോൽവിയിൽ ടീം നാണംക്കെട്ട് നിൽക്കുന്നതിനിടെയാണ് ഇരട്ടിപ്രഹരമായി പുതിയ വിവാദം. ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ ഷഹീൻ പല തവണ ‘സിംബു സിംബു’ എന്നു വിളിച്ചു പറഞ്ഞതാണ് വിവാദത്തിനു വഴി തുറന്നത്. ചെറിയ ടീമുകൾക്കെതിരെ സ്ഥിരമായി സ്കോർ ചെയ്യുകയും വമ്പൻ ടീമുകളെത്തുമ്പോള്‍ ബാറ്റിങ്ങിൽ പരാജയപ്പെടുകയും ചെയ്യുന്ന ബാബർ അസമിനെ ‘സിംബാബർ, സിംബു’ എന്നൊക്കെ വിമർശകർ പരിഹസിക്കാറുണ്ട്.

എന്നാൽ സ്വന്തം ടീമിലെ ഒരു താരം തന്നെ ബാബറിനെതിരെ ഈ വാക്കുകൾ ഉപയോഗിച്ചത് ഞെട്ടിച്ചെന്ന് ആരാധകരിൽ ചിലർ പ്രതികരിച്ചു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നേരത്തെ തന്നെ നായകസ്ഥാനവുമായും മറ്റും ബന്ധപ്പെട്ട് ബാബർ അസമും ഷഹീൻ ഷാ അഫ്രീദിയുമായി തർക്കങ്ങളുണ്ടായിരുന്നു. 2022ലാണ് ബാബർ അസം ടെസ്റ്റിൽ അവസാനമായി സെഞ്ച്വറി നേടിയിരുന്നത്. കറാച്ചിയില്‍ നടന്ന ടെസ്റ്റിൽ താരം 161 റൺസ് അടിച്ചെടുത്തത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ബാബർ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്നു. ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്സുകളിലും 30,5 എന്നിങ്ങനെ സ്കോറുകളാണ് ബാബർ അസം സ്വന്തമാക്കിയത്. ബൗളർമാർക്ക് തീരെ പിന്തുണയില്ലാത്ത, ബാറ്റർമാരെ ആവശ്യത്തിലധികം പിന്തുണയ്ക്കുന്ന മുൾത്താനിലെ പിച്ചിലും ബാബർ പരാജയപ്പെട്ടത് ക്രിക്കറ്റ് ലോകം ചർച്ചയാക്കുകയും ചെയ്തിരുന്നു.

അതേ സമയം ഒന്നാം ഇന്നിങ്സിൽ മൂന്നു ബാറ്റർമാരുടെ സെഞ്ച്വറികൾ സഹിതം 556 റൺസെടുത്ത ടെസ്റ്റ് മത്സരത്തിൽ പാകിസ്താൻ അവിശ്വസനീയമായ തോൽവിയാണ് വഴങ്ങിയത്. ഇന്നിങ്സിനും 47 റൺസിനുമാണ് ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ വിജയം. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സിൽ ഹാരി ബ്രൂക്ക് ട്രിപ്പിൾ സെഞ്ച്വറിയും ജോ റൂട്ട് ഡബിൾ സെഞ്ച്വറിയും സാക് ക്രൗളി, ബെൻ ഡക്കറ്റ് എന്നിവർ അർധ ശതകവും നേടിയിരുന്നു.

Content Highlighs:Shaheen Afridi Insulting Babar Azam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us