'ഇം​ഗ്ലണ്ടിന് സാധിക്കുന്നുണ്ടല്ലോ, പിന്നെന്താണ് പാകിസ്താന് കഴിയാത്തത്'; ചോദ്യവുമായി ഷാൻ മസൂദ്

നിരാശപ്പെടുത്തുന്ന പരാജയമാണ് വീണ്ടും സംഭവിച്ചിരിക്കുന്നതെന്ന് പാകിസ്താൻ നായകൻ

dot image

ഇം​ഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ ബൗളർമാരെ കുറ്റപ്പെടുത്തി പാകിസ്താൻ നായകൻ ഷാൻ‌ മസൂദ്. 'ഇം​ഗ്ലണ്ട് പാകിസ്താന്റെ 20 വിക്കറ്റുകളും വീഴ്ത്തി. പാകിസ്താന് അത് സാധിക്കുന്നില്ല. ബാറ്റർമാർക്ക് അനുകൂലമായ പിച്ചാണെന്നത് ഒരു കാരണമല്ല. സമീപകാലത്തൊന്നും എതിർ ടീമിന്റെ 20 വിക്കറ്റുകൾ വീഴ്ത്താൻ പാകിസ്താൻ ടീമിന് കഴിഞ്ഞിട്ടില്ല.' ഷാൻ മസൂദ് ഒന്നാം ടെസ്റ്റിന് ശേഷം പ്രതികരിച്ചു.

വീണ്ടും നിരാശപ്പെടുത്തുന്ന പരാജയമാണ് ഉണ്ടായിരിക്കുന്നത്. ഇം​ഗ്ലണ്ട് വിജയിക്കാനുള്ള സാധ്യതകൾ സൃഷ്ടിച്ചു. അതുപോലുള്ള അവസരങ്ങൾ സൃഷ്ടിക്കാൻ പാകിസ്താന് കഴിഞ്ഞില്ല. തന്റെ ടീം ദുർബലമെന്ന് പറയാൻ കഴിയില്ല. മൂന്നാം ദിവസം മുതൽ പിച്ചിൽ നിന്ന് ബൗളർമാർക്ക് പിന്തുണ ലഭിക്കുമെന്ന് കരുതി. അതുകൊണ്ടാണ് പാകിസ്താൻ ആദ്യ ഇന്നിം​ഗ്സ് നീട്ടുകൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ ഇം​ഗ്ലണ്ട് കൃത്യമായി പിച്ചിനെ മനസിലാക്കി. ഇത്തരം ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ വിജയിക്കാൻ പാകിസ്താൻ ശ്രമിക്കണമെന്നും ഷാൻ മസൂദ് വ്യക്തമാക്കി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ആദ്യ ഇന്നിം​ഗ്സിൽ 556 റൺസിൽ എല്ലാവരും പുറത്തായി. മറുപടി പറഞ്ഞ ഇം​ഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 823 റൺസെടുത്തു. 267 റൺസിന്റെ ലീഡാണ് ഇം​ഗ്ലണ്ട് ഒന്നാം ഇന്നിം​ഗ്സിൽ നേടിയത്. രണ്ടാം ഇന്നിം​ഗ്സിൽ ഇം​ഗ്ലണ്ട് 220 റൺസിൽ എല്ലാവരും പുറത്തായി. ഇതോടെ ഒരിന്നിം​ഗ്സിനും 47 റൺസിനും ഇം​ഗ്ലണ്ട് മത്സരം വിജയിച്ചു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം ആദ്യ ഇന്നിം​ഗ്സിൽ 500ലധികം റൺസ് സ്കോർ ചെയ്തിട്ടും ഇന്നിം​ഗ്സ് പരാജയം വഴങ്ങുന്നത്.

Content Highlights: Shan Masood Calls for Pakistan's Bowlers to Step up After Poor Show in Multan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us