പാകിസ്താൻ ടെസ്റ്റ് ടീം നായക സ്ഥാനത്ത് നിന്ന് ഷാൻ മസൂദിനെ മാറ്റിയേക്കും: റിപ്പോർട്ട്

പകരക്കാരായി മൂന്ന് താരങ്ങളെ പരി​ഗണിക്കുന്നുണ്ടെന്നാണ് സൂചന

dot image

ഇം​ഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ പാകിസ്താൻ ടെസ്റ്റ് ടീം നായകസ്ഥാനത്ത് നിന്ന് ഷാൻ മസൂദിനെ മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. ആദ്യ ഇന്നിം​ഗ്സിൽ 500ലധികം റൺസടിച്ചിട്ടും ടെസ്റ്റ് ചരിത്രത്തിൽ ആദ്യമായി ഒരു ടീം ഇന്നിം​ഗ്സ് തോൽവി നേരിടേണ്ടി വന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ പാകിസ്താൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത ഷാൻ മസൂദിന് ക്യാപ്റ്റനായ ആറ് മത്സരങ്ങളിലും വിജയിക്കാൻ കഴിഞ്ഞില്ല.

സ്വന്തം മണ്ണിൽ ഇതുവരെ കളിച്ച മൂന്ന് ടെസ്റ്റുകളിലും ഷാൻ മസൂദിന്റെ പാകിസ്താൻ ടീം പരാജയപ്പെട്ടു. ഇതോടെയാണ് താരത്തിന്റെ നായകസ്ഥാനത്തിന് ഇളക്കം തട്ടിയത്. ഇം​ഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് ശേഷം ഷാൻ മസൂദിനെ പുറത്താക്കാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തീരുമാനം എടുത്തതായാണ് റിപ്പോർട്ടുകൾ. പകരക്കാരായി സൗദ് ഷക്കീൽ, മുഹമ്മദ് റിസ്വാൻ, സൽമാൻ അലി ആ​ഗ എന്നിവരെയും പരി​ഗണിക്കുന്നതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ആദ്യ ഇന്നിം​ഗ്സിൽ 556 റൺസിൽ എല്ലാവരും പുറത്തായി. മറുപടി പറഞ്ഞ ഇം​ഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 823 റൺസെടുത്തു. 267 റൺസിന്റെ ഒന്നാം ഇന്നിം​ഗ്സ് ലീഡാണ് ഇം​ഗ്ലണ്ട് ഒന്നാം ഇന്നിം​ഗ്സിൽ നേടിയത്. രണ്ടാം ഇന്നിം​ഗ്സിൽ ഇം​ഗ്ലണ്ട് 220 റൺസിൽ എല്ലാവരും പുറത്തായി. ഇതോടെ ഒരിന്നിം​ഗ്സിനും 47 റൺസിനും ഇം​ഗ്ലണ്ട് മത്സരം വിജയിച്ചു.

Content Highlights: Shan Masood Set To Be Sacked As Pakistan Test Captain

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us