ശിഖർ ധവാന് പകരക്കാരനായി പഞ്ചാബ് കിങ്സിന് തിരഞ്ഞെടുക്കാവുന്ന മൂന്ന് ഓസീസ് താരങ്ങൾ

പഞ്ചാബിന്റെ പരിശീലകനായി റിക്കി പോണ്ടിങ് നിയമിതനായതോടെ ഓസീസ് താരങ്ങൾക്ക് ടീമിൽ ക്ഷണം ലഭിക്കാൻ സാധ്യതയുണ്ട്

dot image

ഇന്ത്യൻ പ്രീമിയർ ലീ​​ഗിന്റെ അടുത്ത സീസണിൽ പ‍ഞ്ചാബ് കിങ്സ് ഒരു നായകനെ കണ്ടെത്തേണ്ടതുണ്ട്. കഴിഞ്ഞ സീസണിൽ നായകനായിരുന്ന ശിഖർ ധവാൻ ഈ അടുത്ത് ക്രിക്കറ്റ് കരിയർ മതിയാക്കിയിരുന്നു. പകരക്കാരനായി മൂന്ന് ഓസ്ട്രേലിയൻ താരങ്ങളെ പ‍ഞ്ചാബ് കിങ്സിന് ടീമിലെത്തിക്കാൻ കഴിയും. മാർക്കസ് സ്റ്റോയിനിസ്, സ്റ്റീവ് സ്മിത്ത്, മിച്ചൽ മാർഷ് എന്നിവരിലൊരാളെ പഞ്ചാബ് ലേലത്തിൽ വിളിക്കുമെന്നാണ് കരുതുന്നത്.

പഞ്ചാബിന്റെ പരിശീലകനായി റിക്കി പോണ്ടിങ് നിയമിതനായതോടെയാണ് ഐപിഎല്ലിൽ സ്റ്റീവ് സ്മിത്തിന്റെ തിരിച്ചുവരവിന് കളമൊരുങ്ങുന്നത്. പോണ്ടിങ്ങും സ്റ്റീവ് സ്മിത്തും ചേർന്ന വഷിങ്ടൺ ഫ്രീഡം ഇത്തവണ മേജർ ലീ​​ഗ് ക്രിക്കറ്റിൽ ചാംപ്യന്മാരായിരുന്നു. ഐപിഎല്ലിൽ മുമ്പ് റൈസിങ് പൂനെ സൂപ്പർ ജയന്റ്സിന്റെയും രാജസ്ഥാൻ റോയൽസിന്റെയും നായകനായിരുന്നു സ്മിത്ത്. 2021ൽ ഡൽഹി ക്യാപിറ്റൽസിനൊപ്പമാണ് സ്മിത്ത് അവസാനമായി ഐപിഎൽ കളിച്ചത്.

ഓസ്ട്രേലിയൻ ട്വന്റി 20 ടീം നായകൻ മിച്ചൽ മാർഷാണ് പഞ്ചാബ് ലക്ഷ്യം വെയ്ക്കേണ്ട മറ്റൊരു താരം. നിലവിൽ ഡൽഹി ക്യാപിറ്റൽസിൽ കളിക്കുന്ന മാർഷിന് അധികം അവസരങ്ങൾ ലഭിക്കുന്നില്ല. മെ​ഗാലേലത്തിന് മുമ്പായി മാർഷിനെ ഡൽഹി റിലീസ് ചെയ്യുമെന്ന് ഉറപ്പാണ്. എന്നാൽ മാർക്കസ് സ്റ്റോയിനിസിനെ ലഖ്നൗ സൂപ്പർ ജയന്റ്സ് റിലീസ് ചെയ്യുമെന്ന കാര്യത്തിൽ ഉറപ്പില്ല. ഒരുപക്ഷേ താരം ലേലത്തിൽ വന്നാൽ ക്യാപ്റ്റനായും ഓൾ റൗണ്ടറായും ഉപയോ​ഗിക്കാൻ കഴിയുന്ന താരമാണ് സ്റ്റോയിനിസ്.

Content Highlights: Three Australian cricketers who can replace Shikhar Dhawan as the captain of Punjab Kings

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us