പാകിസ്താനെതിരെ ആധികാരിക വിജയം; ട്വന്റി20 വനിതാ ലോകകപ്പിൽ സെമിയ്ക്കരികെ ഓസ്ട്രേലിയ

വെറും ഒരു വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ ലക്ഷ്യം മറികടന്നു

dot image

ട്വന്റി20 വനിതാ ലോകകപ്പിൽ പാകിസ്താനെതിരെ ആധികാരിക വിജയം നേടി ഓസ്ട്രേലിയ. ഒമ്പത് വിക്കറ്റ് വിജയത്തോടെ ഓസ്ട്രേലിയ സെമി ഫൈനലിന് അരികെയെത്തി. ക്യാപ്റ്റൻ ഫാത്തിമ സന ഇല്ലാതെ ഇറങ്ങിയ പാകിസ്താൻ 19.5 ഓവറിൽ 82 റൺസിന് ഓൾ ഔട്ടായപ്പോൾ 54 പന്തുകൾ ബാക്കി നിൽക്കെ വെറും ഒരു വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ വിജയലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളിൽ മൂന്നും ജയിച്ച ഓസീസ് 2.786 നെറ്റ് റൺറേറ്റുമായി ഏറെക്കുറെ സെമി ഫൈനൽ ഉറപ്പിച്ചുകഴിഞ്ഞു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്താന് വേണ്ടി നാല് താരങ്ങൾ മാത്രമാണ് രണ്ടക്കം കടക്കാൻ കഴിഞ്ഞത്. 32 പന്തിൽ 26 റൺസെടുത്ത അലിയ റയിസാണ് ടോപ് സ്കോറർ. 21 റൺസ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ഓസ്ട്രേലിയയുടെ ആഷ്‍ലി ഗാർഡ്നറാണ് കളിയിലെ താരം. മറുപടി ബാറ്റിങ്ങിൽ 11 ഓവറിൽ ഓസ്ട്രേലിയ കളി തീർത്തു. 15 റൺസെടുത്ത ബെത്ത് മൂണിയാണ് ഓസീസ് നിരയിൽ പുറത്തായത്. 23 പന്തിൽ 37 റൺസ് നേടിയ ക്യാപ്റ്റൻ അലീസ ഹീലി പരിക്കേറ്റ് മടങ്ങുകയായിരുന്നു. 22 റൺസെടുത്ത എലിസ് പെറി പുറത്താകാതെ നിന്നു. ഗ്രൂപ്പ് എയിൽ ഒന്നാമതുള്ള ഓസ്ട്രേലിയയ്ക്ക് നിലവിൽ ആറ് പോയിന്റുണ്ട്. നാല് പോയിന്റുമായി ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. മൂന്ന് മത്സരങ്ങളിൽ മൂന്നും തോറ്റ ശ്രീലങ്ക ഇതിനകം തന്നെ സെമി കാണാതെ പുറത്തായിരുന്നു.

Content Highlights: aus beat pak in t20 women worldcup 2024

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us