'ലോകം മുഴുവന്‍ നിന്നെ നോക്കി ചിരിക്കുകയാണ്'; ബാബര്‍ അസമിനെ വിമര്‍ശിച്ച് മുന്‍ പാക് താരം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും റൺസ് കണ്ടെത്താൻ ബാബർ ബുദ്ധിമുട്ടിയിരുന്നു

dot image

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ പാകിസ്താന്റെ തോല്‍വിക്ക് പിന്നാലെ സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ അസമിനെതിരെ ആഞ്ഞടിച്ച് മുന്‍ താരം ബാസിത് അലി. മുള്‍ട്ടാന്‍ ടെസ്റ്റിലും മോശം പ്രകടനം ആവര്‍ത്തിച്ച ബാബര്‍ അസമിനെ നോക്കി ലോകം ചിരിക്കുകയാണെന്ന് ബാസിത് അലി കുറ്റപ്പെടുത്തി. മികച്ച പ്രകടനം പുറത്തെടുക്കുന്നതില്‍ പരാജയപ്പെടുന്ന കളിക്കാരെ ടീമില്‍ നിന്ന് നേരത്തെ പുറത്താക്കാറുണ്ടായിരുന്നെന്നും ബാബറിന്റെ കാര്യത്തില്‍ അത് സംഭവിക്കുന്നില്ലെന്നും താരം ചൂണ്ടിക്കാട്ടി.

'ബാബര്‍ അസമിന് വിശ്രമം ആവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത്. തനിക്ക് വിശ്രമം വേണമെന്ന് ആവശ്യപ്പെട്ട് ബാബര്‍ സ്വയം പുറത്തുപോകണം. ബാബറിന്റെ മികച്ച പ്രകടനം കണ്ടിട്ട് 18 ഇന്നിങ്‌സുകളായി. മറ്റേതെങ്കിലും കളിക്കാരനാണ് ഇതുപോലെ മോശം പ്രകടനം കാഴ്ച വെച്ചിരുന്നെങ്കില്‍ വെറും മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം അയാളെ സ്‌ക്വാഡില്‍ നിന്ന് പുറത്താക്കുമായിരുന്നു', ബാസിത് അലി വ്യക്തമാക്കി.

'ബാബര്‍ തന്റെ നിലപാടില്‍ മാറ്റം വരുത്തണം. ഇപ്പോള്‍ തന്നെ ഒരുപാട് ആയി. ലോകം മുഴുവനും ബാബറിനെ നോക്കി ചിരിക്കുകയാണ്. ഇങ്ങനെയാണോ കളിക്കേണ്ടത്?', ബാസിത് അലി ആഞ്ഞടിച്ചു. തൻ്റെ യുട്യൂബ് ചാനലില്‍ സംസാരിക്കവെയായിരുന്നു ബാസിത് അലിയുടെ പ്രതികരണം.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ബാബർ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്നു. ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്സുകളിലും 30,5 എന്നിങ്ങനെ സ്കോറുകളാണ് ബാബർ അസം സ്വന്തമാക്കിയത്. ബൗളർമാർക്ക് തീരെ പിന്തുണയില്ലാത്ത, ബാറ്റർമാരെ ആവശ്യത്തിലധികം പിന്തുണയ്ക്കുന്ന മുൾത്താനിലെ പിച്ചിലും ബാബർ പരാജയപ്പെട്ടത് ക്രിക്കറ്റ് ലോകം ചർച്ചയാക്കുകയും ചെയ്തിരുന്നു.

അതേ സമയം ഒന്നാം ഇന്നിങ്സിൽ മൂന്നു ബാറ്റർമാരുടെ സെഞ്ച്വറികൾ സഹിതം 556 റൺസെടുത്ത ടെസ്റ്റ് മത്സരത്തിൽ പാകിസ്താൻ അവിശ്വസനീയമായ തോൽവിയാണ് വഴങ്ങിയത്. ഇന്നിങ്സിനും 47 റൺസിനുമാണ് ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ വിജയം. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സിൽ ഹാരി ബ്രൂക്ക് ട്രിപ്പിൾ സെഞ്ച്വറിയും ജോ റൂട്ട് ഡബിൾ സെഞ്ച്വറിയും സാക് ക്രൗളി, ബെൻ ഡക്കറ്റ് എന്നിവർ അർധ ശതകവും നേടിയിരുന്നു.

Content Highlights: PAK vs ENG: Basit Ali slams Babar Azam for another low score

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us