'ലേലത്തില്‍ പോയാല്‍ എന്നെ വാങ്ങാന്‍ ആളുണ്ടാവുമോ?'; ഊഹാപോഹങ്ങള്‍ക്ക് തിരികൊളുത്തി പന്ത്

പുലര്‍ച്ചെ 12.26ന് പന്ത് പങ്കുവെച്ച പോസ്റ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്

dot image

ഐപിഎല്‍ 2025 സീസണ് മുന്നോടിയായുള്ള മെഗാ താരലേലത്തിന് മുന്‍പ് ടീമുകള്‍ ഏതെല്ലാം താരങ്ങളെ നിലനിര്‍ത്തുമെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ സജീവമാകുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ റിഷഭ് പന്തിനെ ചുറ്റിപ്പറ്റിയും നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. അടുത്ത സീസണില്‍ പന്ത് ക്യാപിറ്റല്‍സ് വിടുമെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ഇപ്പോള്‍ ഊഹാപോഹങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമെല്ലാം ശക്തി പകര്‍ന്ന് പന്ത് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

റിഷഭ് പന്ത് എക്‌സില്‍ കുറിച്ച പോസ്റ്റാണ് ആരാധകരെ ആശങ്കയിലാക്കുന്നത്. 'ലേലത്തില്‍ പോയാല്‍ എന്നെ ആരെങ്കിലും വാങ്ങുമോ? അതോ ഇല്ലയോ? എനിക്ക് ലേലത്തില്‍ എത്ര രൂപ ലഭിക്കും?', എന്നാണ് പന്ത് എക്‌സില്‍ കുറിച്ചത്. പുലര്‍ച്ചെ 12.26ന് പന്ത് പങ്കുവെച്ച പോസ്റ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധി പേരാണ് രസകരമായ മറുപടികളുമായി എത്തുന്നത്.

ഡല്‍ഹി ക്യാപിറ്റല്‍സ് വിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് പന്ത് തന്നെ രംഗത്തെത്തിയിരുന്നു. താരലേലത്തിന് മുന്നോടിയായി ഡല്‍ഹി നിലനിര്‍ത്താന്‍ സാധ്യതയുള്ള താരങ്ങളില്‍ ഒന്നാം സ്ഥാനം പന്തിനാണ്. ഡല്‍ഹി നിലനിര്‍ത്തിയില്ലെങ്കില്‍ പന്തിനെ റാഞ്ചാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു അടക്കമുള്ള ഫ്രാഞ്ചൈസികള്‍ രംഗത്തെത്തുമെന്ന് ഉറപ്പാണ്.

കാറപകടത്തെ തുടര്‍ന്ന് 2023 ഐപിഎല്‍ സീസണ്‍ നഷ്ടമായ പന്ത് കഴിഞ്ഞ സീസണിലാണ് ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചെത്തിയത്. സീസണില്‍ 13 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ പന്ത് ക്യാപിറ്റല്‍സിന് വേണ്ടി 446 റണ്‍സ് അടിച്ചെടുത്തു. സീസണില്‍ പന്ത് നയിച്ച ഡല്‍ഹി ഏഴ് വിജയങ്ങളും ഏഴ് പരാജയങ്ങളുമായി ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

Content Highlighs: Rishabh Pant's cryptic midnight IPL 'auction' post leaves fans guessing

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us