ഒടുവിൽ അത് സംഭവിക്കാൻ പോവുന്നു, ബാബർ അസമിനെ പുറത്താക്കാനൊരുങ്ങി പാക് ക്രിക്കറ്റ് ബോർഡ്

കഴിഞ്ഞ കുറച്ച് കാലമായി മോശം ഫോമിൽ കളിക്കുന്ന ബാബർ 2022 ഡിസംബറിനു ശേഷം ഒരു ടെസ്റ്റ് അർധശതകം പോലും നേടിയിട്ടില്ല.

dot image

മുൾത്താനിൽ ഇം​ഗ്ലണ്ടിനെതിരെയുള്ള ഞെട്ടിക്കുന്ന തോൽവിയോടെ വലിയ ശുദ്ധികലശത്തിനൊരുങ്ങുകയാണ് പാക് ക്രിക്കറ്റ് ടീം. രണ്ടാം മത്സരത്തിൽ വലിയ മാറ്റങ്ങൾ തന്നെ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ക്രിക്കിൻഫോ റിപ്പോർട്ട് പ്രകാരം പാക് ക്രിക്കറ്റ് ബോർഡ് അവരുടെ സൂപ്പർ താരമായ ബാബർ അസമിനെ അടുത്ത ടെസ്റ്റിൽ പുറത്തിരുത്തുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.

ബാബറിന് ക്യാപ്റ്റൻ ഷാൻ മസൂദിന്റെ സപ്പോർട്ട് ഉണ്ടെങ്കിലും പിസിബി താരത്തെ കുറച്ച് മത്സരങ്ങളിൽ നിന്ന് മാറ്റിനിർത്താനാണ് ആ​ഗ്രഹിക്കുന്നത്. കഴിഞ്ഞ കുറച്ച് കാലമായി മോശം ഫോമിൽ കളിക്കുന്ന ബാബർ 2022 ഡിസംബറിനു ശേഷം ഒരു ടെസ്റ്റ് അർധശതകം പോലും നേടിയിട്ടില്ല.

പിസിബി സെലക്ഷൻ കമ്മിറ്റിയിലുള്ളത് മുൻ താരങ്ങളായ ആക്വിബ് ജാവേദ്, ആസാദ് ഷഫീഖ്, അസ്ഹർ അലി, ഹസൻ ചീമ, അംപയറായിരുന്ന അലീം ദർ, ക്യാപ്റ്റൻ, കോച്ച് എന്നിവർ ചേർന്നതാണ്. എങ്കിലും ബാബറിനെ മാറ്റിനിർത്താനുള്ള ചർച്ചകളിൽ ക്യാപ്റ്റനും കോച്ചും ഭാ​ഗമായിരുന്നില്ലെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്.

ഇം​ഗ്ലണ്ടിനെതിരായ മത്സരത്തിൽ ബാബറിന് രണ്ടിന്നിങ്സുകളിലുമായി 35 റൺസ് മാത്രമാണ് നേടാനായത്. 2023 മുതൽ 9 ടെസ്റ്റുകളിൽ 21 മാത്രമാണ് മുൻ നായകന്റെ ആവറേജ്. ഇതിനൊപ്പം അദ്ദേഹം എല്ലാ ഫോർമാറ്റിൽ നിന്നുമുള്ള ക്യാപ്റ്റൻ സ്ഥാനവും രാജിവെച്ചിരുന്നു.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ പാകിസ്താന്റെ തോല്‍വിക്ക് പിന്നാലെ സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ അസമിനെതിരെ ആഞ്ഞടിച്ച് മുന്‍ താരം ബാസിത് അലിയടക്കമുള്ളവർ രം​ഗത്തെത്തിയിരുന്നു. മുള്‍ട്ടാന്‍ ടെസ്റ്റിലും മോശം പ്രകടനം ആവര്‍ത്തിച്ച ബാബര്‍ അസമിനെ നോക്കി ലോകം ചിരിക്കുകയാണെന്നായിരുന്നു ബാസിത് അലിയുടെ കുറ്റപ്പെടുത്തൽ.

Content Highlights: Babar Azam set to be dropped from Pak team

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us