ഒടുവിൽ പാകിസ്താൻ ക്രിക്കറ്റിൽ വെട്ടിനിരത്തൽ; ബാബർ ഉൾപ്പെടെ സൂപ്പർ താരങ്ങൾ കൂട്ടത്തോടെ പുറത്ത്

ആദ്യ മത്സരം പരാജയപ്പെട്ട പാകിസ്താന് ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിച്ചാൽ മാത്രമേ പരമ്പര സ്വന്തമാക്കാൻ കഴിയൂ.

dot image

ഇം​ഗ്ലണ്ടിനെതിരായ രണ്ട്, മൂന്ന് ടെസ്റ്റ് മത്സരങ്ങൾക്കുള്ള പാകിസ്താൻ ടീമിനെ പ്രഖ്യാപിച്ചു. ഷാൻ മസൂദ് നായകനായ 16 അം​ഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മോശം ഫോമിൽ കളിക്കുന്ന ബാബർ അസം, ഷഹീൻ ഷാ അഫ്രീദി, നസീം ഷാ എന്നിവരെ ടീമിൽ നിന്ന് ഒഴിവാക്കി. ആദ്യ ടെസ്റ്റ് കളിച്ചില്ലെങ്കിലും ടീമിലുണ്ടായിരുന്ന മുൻ നായകൻ സർഫ്രാസ് അഹമ്മദിനേയും അടുത്ത രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

യുവതാരങ്ങൾക്ക് അവസരം നൽകുന്നതിനായാണ് ബാബറിനും ഷഹീനും ഉൾപ്പടെയുള്ള താരങ്ങൾക്ക് വിശ്രമം അനുവദിക്കുന്നതെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പ്രതികരിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ തോൽവികളിൽ നിന്ന് പാകിസ്താൻ ക്രിക്കറ്റിന് കരകയറേണ്ടതുണ്ടെന്നും ബോർഡ് വ്യക്തമാക്കി. ഒക്ടോബർ 15ന് മുൾത്താനിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. ഒക്ടോബർ 24 മുതൽ റാവൽപിണ്ടിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക. ആദ്യ മത്സരം പരാജയപ്പെട്ട പാകിസ്താന് ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിച്ചാൽ മാത്രമേ പരമ്പര സ്വന്തമാക്കാൻ കഴിയൂ.

ഇം​ഗ്ലണ്ടിനെതിരായ രണ്ട്, മൂന്ന് ടെസ്റ്റുകൾക്കുള്ള പാകിസ്താൻ ടീം: ഷാൻ മസൂദ് (ക്യാപ്റ്റൻ), സൗദ് ഷക്കീൽ (വൈസ് ക്യാപ്റ്റൻ), ആമിർ ജമാൽ, അബ്ദുള്ള ഷെഫീക്ക്, ഹസീബുള്ളാഹ് (വിക്കറ്റ് കീപ്പർ), കമ്രാൻ ​ഗുലാം, മെഹ്റാൻ മുംതാസ്, മിർ ഹംസ, മുഹമ്മദ് അലി, മുഹമ്മദ് ഹുരൈര, മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പർ), നോമൻ അലി, സയീം ആയുബ്, സജിദ് ഖാൻ, സൽമാൻ അലി ആ​ഗ, സാഹിദ് മെഹ്മൂദ്.

Content Highlights: Pakistan's 2nd Test Squad Against England

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us