സക്സേനയ്ക്ക് 28-ാം അഞ്ച് വിക്കറ്റ് നേട്ടം; രഞ്ജിട്രോഫിയിൽ കേരളത്തിന് മികച്ച തുടക്കം

30.5 ഓവറിൽ 81 റൺസ് വഴങ്ങിയാണ് സക്‌സേന അഞ്ചുവിക്കറ്റ് നേട്ടം നേടിയത്.

dot image

അഞ്ചുവിക്കറ്റ് നേട്ടവുമായി ജലജ് സക്‌സേനയും എ എ സർവതെയും തകർത്ത് കളിച്ചപ്പോൾ പഞ്ചാബിനെ 194 റൺസിന് വരിഞ്ഞ് മുറുക്കി കേരളം. 30.5 ഓവറിൽ 81 റൺസ് വഴങ്ങിയാണ് സക്‌സേന അഞ്ചുവിക്കറ്റ് നേട്ടം നേടിയത്. 33 ഓവറിൽ 62 റൺസ് വഴങ്ങി സർവതെയും അഞ്ചുവിക്കറ്റ് നേടി. സക്‌സേനയുടെ രഞ്ജിട്രോഫിയിലെ 28-ാമാത്തെ അഞ്ചുവിക്കറ്റ് നേട്ടം കൂടിയാണിത്. നിലവിൽ രഞ്ജി ട്രോഫിയിൽ സജീവമായ താരങ്ങളിൽ ഏറ്റവും അഞ്ചുവിക്കറ്റ് നേട്ടമുള്ളതും സക്‌സേനയ്ക്കാണ്.

മറ്റ് ബൗളർമാരും അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോൾ ഐപിഎൽ താരങ്ങളടങ്ങിയ പഞ്ചാബിന് 82.5 ഓവറിൽ മുഴുവൻ വിക്കറ്റുകളും നഷ്ടമായി. 43 റൺസെടുത്ത രമൺദീപ് സിങ്, 37 റൺസെടുത്ത മായങ്ക് മാർക്കണ്ഡേ എന്നിവർ മാത്രമാണ് പഞ്ചാബ് നിരയിൽ ചെറുത്ത് നിൽപ്പ് നടത്തിയത്. കഴിഞ്ഞ നാലു സീസണിലും ലീഗ് റൗണ്ടിനപ്പുറം കടക്കാനാകാത്ത കേരളത്തിന് പഞ്ചാബിനെതിരെ വിജയിക്കുകയാണെങ്കിൽ അത് വലിയ ആത്‌മവിശ്വാസം നൽകും. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.

മറുപടി ബാറ്റിങ്ങിൽ 59 ന് രണ്ട് എന്ന നിലയിലാണ് കേരളം. വസ്തൽ ​ഗോവിന്ദ് 26 റൺസുമായും ബാബ അപരജിത് റണ്ണൊന്നുമില്ലാതെയുമാണ് ക്രീസിലുള്ളത്. 15 റൺസെടുത്ത രോഹൻ കുന്നുമ്മലും 12 റൺസെടുത്ത ക്യാപ്റ്റൻ സച്ചിൻ ബേബിയുമാണ് പുറത്തായത്.

Content Highlights: Ranji trophy: Kerala vs Punjab match summery

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us